| Wednesday, 26th December 2018, 8:42 am

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ സ്വര്‍ണക്കടത്ത് ശ്രമം; ഒളിപ്പിച്ചത് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലും പ്ലേറ്റിലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമം. അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ഈ മാസം 9ന് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ കള്ളക്കടത്ത് പിടികൂടിയിരിക്കുന്നത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ ആദ്യ സ്വര്‍ണക്കടത്താണ് ഡി.ആര്‍.ഐ പിടികൂടിയത്.

ദുബായില്‍ നിന്ന് വന്ന മുഹമ്മദ് ഷാന്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. വൈകിട്ട് 9 മണിയോടുകൂടിയാണ് ഇയാളെ പിടികൂടിയത്.

Read Also : സെന്‍കുമാര്‍ പഴയ പിടിയിലില്ല കേട്ടോ വിട്ടു പോയി, അതോര്‍മ്മ വേണം; മുന്‍ ഡി.ജി.പിയെ കുറിച്ച് പിണറായി വിജയന്‍ അന്ന് നിയമസഭയില്‍ പറഞ്ഞത്

ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലും പ്‌ളേറ്റിലുമായി ഒളിപ്പിച്ചായിരുന്നു സ്വര്‍ണ്ണ കടത്ത്. മൈക്രോ വേവ് ഓവനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നിന്ന് പിടികൂടിയത്.

We use cookies to give you the best possible experience. Learn more