കള്ളക്കടത്ത് കേസില്‍ ഇടത് എം.എല്‍.എമാര്‍ ഇടപെട്ട സംഭവം; എന്‍.ഐ.എ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
Kerala News
കള്ളക്കടത്ത് കേസില്‍ ഇടത് എം.എല്‍.എമാര്‍ ഇടപെട്ട സംഭവം; എന്‍.ഐ.എ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th November 2018, 12:16 pm

തിരുവനന്തപുരം: കള്ളക്കടത്ത് കേസില്‍ ഇടത് എം.എല്‍.എമാര്‍ ഇടപെട്ട സംഭവം എന്‍.ഐ.എ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിഷയം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്കായി കത്തെഴുതിയത് മാഫിയയുമായുള്ള ബന്ധം വെളിവാക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബു ലെയ്‌സിനെതിരെ കോഫെപോസെ ചുമത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ റഹീം ഉള്‍പ്പെയുള്ള ഇടത് എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു. പി.ടി.എ റഹീമിന് പുറമെ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിനെതിരേയുമാണ് ആരോപണം.

ALSO READ: ബാലഭാസ്‌കര്‍ ഇരുന്നത് പിന്‍സീറ്റില്‍, ജ്യൂസ് ഡ്രൈവര്‍ വാങ്ങി നല്‍കുകയായിരുന്നു; മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ചവറ സ്വദേശി

കോഫെപോസെ പ്രകാരമുള്ള കരുതല്‍ തടങ്കലില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ആഭ്യന്തര വകുപ്പിന് എം.എല്‍.എമാര്‍ ശുപാര്‍ശ ചെയ്തത്. കേസില്‍ കോഫെ പോസെ ചുമത്തി ഒരു വര്‍ഷം കഴിഞ്ഞുവെന്നതിനാല്‍ ചാര്‍ജ് ഒഴിവാക്കണമെന്നുമായിരുന്നു എം.എല്‍.എമാര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയുടെ ഉള്ളടക്കം.

എന്നാല്‍ അറസ്റ്റ് നടന്ന തിയ്യതി മുതലാണ് ഒരു വര്‍ഷം പരിഗണിക്കുന്നതെന്ന് കണ്ടെത്തി ആഭ്യന്തര വകുപ്പ് അപേക്ഷകള്‍ തള്ളുകയായിരുന്നു. കരിപ്പൂര്‍ വഴി 35 കിലോ സ്വര്‍ണം കടത്തിയ കേസില്‍ 2014 ഫെബ്രുവരിയിലാണ് അബു ലെയ്‌സിന്റെ പേരില്‍ ഡി.ആര്‍.ഐ ഒരു വര്‍ഷം മുന്‍കരുതുല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുള്ള കൊഫെ പോസെ ചുമുത്തിയത്.

ALSO READ: എസ്.പിയെ ഫേസ്ബുക്കില്‍ ആക്ഷേപിച്ച കേസില്‍ കെ സുരേന്ദ്രന് ജാമ്യം

കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ഓഗസ്റ്റില്‍ അനധികൃതമായി കേരളത്തിലെത്തിയ അബുലെയ്‌സിനെ ഡി.ആര്‍.ഐ അറസ്റ്റു ചെയുകയായിരുന്നു.

അതേസമയം ആരോപണങ്ങള്‍ എം.എല്‍.എമാര്‍ നിഷേധിച്ചിട്ടുണ്ട്.

WATCH THIS VIDEO: