സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി
Kerala News
സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th August 2020, 11:13 am

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. വ്യാഴാഴ്ച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അടുത്ത കുടുംബാംഗങ്ങള്‍ക്ക് അസുഖമാണ് അതുകൊണ്ട് ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ല എന്നായിരുന്നു അരുണ്‍ ബാലചന്ദ്രന്‍ അറിയിച്ചത്.

കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോയുടെ സ്റ്റേറ്റ്‌മെന്റ് എടുക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നായിരുന്നു കസ്റ്റംസ് നിലപാട്. നേരത്തെ താനാണ് സെക്രട്ടറിയറ്റിന് അടുത്ത് ഫ്‌ളാറ്റ് വേണമെന്ന് അരുണ്‍ ബാലചന്ദ്രനോട് ആവശ്യപ്പെട്ടതെന്ന് മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അരുണ്‍ ബാലചന്ദ്രന്റെ മൊഴി നിര്‍ണായകമാവുന്നത്.

സ്വര്‍ണക്കടത്തും കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് സംബന്ധിച്ച് കോണ്‍സുലേറ്റിനെ കൊണ്ട് വിശദീകരണക്കുറിപ്പ് തയ്യാറാക്കാന്‍ സ്വപ്നയോട് പറഞ്ഞത് അനില്‍ നമ്പ്യാരാണെന്നും വിവരമുണ്ട്. അതേസമയം വാര്‍ത്ത ശേഖരിക്കാനാണ് താന്‍ സ്വപ്നയെ വിളിച്ചത് എന്നാണ് അനില്‍ നമ്പ്യാര്‍ നല്‍കുന്ന വിശദീകരണം.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Gold smuggling case; Arun Balachandran, customs