മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നെടുമ്പാശേരിയില്‍ പിടികൂടി
Kerala News
മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നെടുമ്പാശേരിയില്‍ പിടികൂടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th April 2021, 12:54 pm

 

കൊച്ചി: നെടുമ്പോശേരി വിമാനത്താവളത്തില്‍ ദ്രാവകരൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി. ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

സംശയം തോന്നിയ കസ്റ്റംസ് ബാഗേജ് പരിശോധിച്ചപ്പോഴാണ് മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത്. ദുബായില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശി നെടുമ്പാശേരിയില്‍ ഇറങ്ങിയത്.

ലാബിലെ പരിശോധനക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Gold smuggling at cochi international airport