കോഴിക്കോട്ടെ ജ്വല്ലറിയില്‍ സൂക്ഷിച്ച മുഴുവന്‍ സ്വര്‍ണവും അനധികൃതമെന്ന് കസ്റ്റംസ് ; ഉടമകള്‍ കസ്റ്റഡിയില്‍
Kerala
കോഴിക്കോട്ടെ ജ്വല്ലറിയില്‍ സൂക്ഷിച്ച മുഴുവന്‍ സ്വര്‍ണവും അനധികൃതമെന്ന് കസ്റ്റംസ് ; ഉടമകള്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th July 2020, 4:43 pm

കോഴിക്കോട്: കോഴിക്കോട് അരക്കിണറിലുള്ള ഹെസ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറിയില്‍ ഇന്ന് രാവിലെ മുതല്‍ കസ്റ്റംസ് വകുപ്പ് ആരംഭിച്ച റെയ്ഡ് തുടരുന്നു.

ജ്വല്ലറിയില്‍ സൂക്ഷിച്ച മുഴുവന്‍ സ്വര്‍ണവും അനധികൃതമാണെന്ന് കസ്റ്റംസ് അറിയിച്ചു. ജ്വല്ലറിയുടമ ഷമീം, വട്ടക്കിണര്‍ സ്വദേശി ജിപ്‌സണ്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്തിനായി ഇരുവരും പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു.

രാവിലെ പതിനൊന്ന് മണിയോടെയാണ് കസ്റ്റംസ് ജ്വല്ലറിയില്‍ പരിശോധന തുടങ്ങിയത്. ഉച്ചയോടെ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി. ഹെസ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടില്‍ ഉണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണവും അനധികൃതമാണെന്നും അതിനാല്‍ തന്നെ ഇത് കണ്ടുകെട്ടുമെന്നുമാണ് കസ്റ്റംസ് അറിയിച്ചത്. ജ്വല്ലറിയില്‍ പ്രദര്‍ശിപ്പിച്ച സ്വര്‍ണം മുഴുവന്‍ അളന്നുതൂക്കി പരിശോധിച്ച് മാറ്റിവെച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ