Robbery
ആലുവയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 10, 02:03 am
Friday, 10th May 2019, 7:33 am

കൊച്ചി: ആലുവയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് എടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വര്‍ണമാണ് ഇന്നലെ അര്‍ധരാത്രി കവര്‍ന്നത്.

ആറ് കോടിയോളം വിലവരുന്ന 25 കിലോയോളം സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കാറിന്റെ പിന്നിലായി ബൈക്കില്‍ എത്തിയ രണ്ടു പേരാണ് കാര്‍ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന് കടന്നത്. കാറിലുണ്ടായിരുന്നവര്‍ക്ക് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

അതേസമയം സംഭവ സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരെ എടയാറിലെ സ്വകാര്യ സ്ഥാപന അധികൃതര്‍ തടഞ്ഞു. സ്വര്‍ണം എത്തുന്ന വിവരം മുന്‍കൂട്ടി അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

എടയാറിലെ സി.ആര്‍.ജി മെറ്റലേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

WATCH THIS VIDEO: