| Thursday, 2nd May 2013, 1:04 pm

സ്വര്‍ണവില വീണ്ടും താഴോട്ട്, പവന് 240 രൂപ കുറഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:  സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 20,280 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,535 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 20,520 രൂപയായിരുന്നു. []

കഴിഞ്ഞ നവംബറില്‍ സ്വര്‍ണവില 24,240 രൂപയായി കൂടി റെക്കോര്‍ഡിട്ടിരുന്നു . എന്നാല്‍  ഇക്കഴിഞ്ഞ ഏപ്രില്‍ 18നു പവന് 19,720 രൂപയായി സ്വര്‍ണവില  ഏറ്റവും കുറഞ്ഞ നിരക്കിലെത്തി . പിന്നീട് വില ഉയര്‍ന്ന് ഇരുപതിനായിരം കടന്നു.

കഴിഞ്ഞ നവംബറില്‍ പവന് 24,240 രൂപയിലെത്തി റെക്കോര്‍ഡിട്ടതാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

കഴിഞ്ഞയാഴ്ച വിലയില്‍ വന്‍ തകര്‍ച്ച നേരിട്ട സ്വര്‍ണം തിരിച്ചുവരവിന്റെ ലക്ഷണങ്ങളാണ് കാട്ടുന്നത്. വില 20,000 രൂപയിലും താഴേക്ക് പോയതിനു ശേഷമാണ് വീണ്ടും കയറിയത്.

സ്വര്‍ണത്തിന്റെ ആവശ്യത്തിലുണ്ടായ വര്‍ധനവാണ് വില വീണ്ടും ഉയരാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

We use cookies to give you the best possible experience. Learn more