| Monday, 24th August 2015, 10:31 am

സ്വര്‍ണവില കൂടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടുന്നു. പവന് 80 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇപ്പോള്‍ വില 20480 രൂപയിലെത്തി. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് ഇപ്പോള്‍ 2560 രൂപയാണ് വില. ഈ മാസത്തെ കൂടിയ വിലയാണിത്. 20,400 രൂപയായിരുന്നു കഴിഞ്ഞദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏറെ നാളുകളായുണ്ടായ വിലക്കുറവിന് ശേഷം കഴഞ്ഞ കുറച്ച് ദിവസങ്ങളായി  സ്വര്‍ണത്തിന് വില ക്രമേണ ഉയര്‍ന്നു വരികയാണ്.

ഈ മാസം ആദ്യം 18,720 രൂപയില്‍ എത്തിയിരുന്നു. പിന്നിട് രണ്ടാമത്തെ ആഴ്ച്ചമുതല്‍ ക്രമേണ വിലയില്‍ വര്‍ധനവുണ്ടാവുകയായിരുന്നു. ചൈന കറന്‍സിയിലുണ്ടായ ഇടിവ്  സ്വര്‍ണവിലയില്‍ ഇനിയും വര്‍ധനവുണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡോളര്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് അന്താരാഷ്ട്ര നിക്ഷേപകര്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വിറ്റഴിച്ചതാണ് കഴിഞ്ഞ മാസം സ്വര്‍ണവില അഞ്ചര വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഇടിയാന്‍ കാരണമായത്. എന്നാല്‍ ചെറിയ തോതില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതാണ് വില ഉയരാന്‍ കാരണമായത്.

We use cookies to give you the best possible experience. Learn more