കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഗ്രാമിന് 20 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4415 രൂപയും പവന് 35,320 രൂപയുമായി. സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ആറ് ദിവസത്തിനിടെ 760 രൂപയുടെ കുറവാണുണ്ടായത്. ഈ ആഴ്ചയിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ വ്യത്യാസമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം 120 രൂപ കുറഞ്ഞിരുന്നു.
ഏപ്രില്‍ മാസം തുടക്കത്തില്‍ 33,320 രൂപയിലേക്ക് താഴ്ന്നിരുന്ന സ്വര്‍ണവില പിന്നീട് ചെറിയ രീതിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും വിലയില്‍ ഇടിവ് സംഭവിച്ചിരിക്കുകയാണ്.
കൊവിഡ് രണ്ടാം തരംഗം തീവ്ര വ്യാപനത്തിലെത്തിയത് രാജ്യത്തെ മാര്‍ക്കറ്റുകളെ നിശ്ചലമാക്കിയിരിക്കുകയാണ്. നേരത്തെ തന്നെ കടുത്ത പ്രതിസന്ധിയിലായിരുന്ന സമ്പദ് വ്യവസ്ഥ കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നതിന്റെ സൂചനകളാണ് വിവിധ മേഖലകളില്‍ നിന്നും പുറത്തുവരുന്നത്.
സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന ഇടിവ് ഇതിന്റെ ഉദാഹരണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക