സ്വര്‍ണത്തിന് വില കുറയുന്നു, പവന് 21,160 രൂപയായി
Big Buy
സ്വര്‍ണത്തിന് വില കുറയുന്നു, പവന് 21,160 രൂപയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd May 2014, 4:09 pm

[] ന്യൂദല്‍ഹി: സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തല്‍ തുടര്‍ന്നു. പവന് 280 രൂപ കുറഞ്ഞ് ഇന്ന് സ്വര്‍ണ്ണത്തിന് 21,160 രൂപയായി താഴ്ന്നു.

ഇന്നലെ രണ്ടു തവണയായി പവന് 400 രൂപ കുറഞ്ഞിരുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണത്തിനു വില കുറഞ്ഞതോടെയാണ് പവന് 21,160 രൂപയിനെത്തിയത്. ഇന്നും ഇന്നലെയുമായി മൊത്തം 580 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 2,645 രൂപയാണ് ഇപ്പോള്‍ വില വരുന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന് വില കുറഞ്ഞതും ഡോളറിനെതിരെ രൂപ ഉയര്‍ച്ച നേടുന്നതുമാണ് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിനു വില കുറയാന്‍ കാരണം. പവന് 22,600 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം തുടക്കത്തിലെ സ്വര്‍ണവില. പിന്നീട് ഇത് ഉയര്‍ന്ന് 22,680 വരെ എത്തിയ ശേഷം താഴാന്‍ തുടങ്ങി.

സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറക്കാന്‍ സാദ്ധ്യതുള്ളതിനാല്‍ ഇനിയും വില കുറഞ്ഞേക്കാം. എന്നാല്‍ ഡോളര്‍ കുതിപ്പ് തുടങ്ങിയാല്‍ സ്വര്‍ണ്ണത്തിന് വില കൂടാനും ഇടയുണ്ട്.