ഗ്രാമിന് 40 രൂപ താഴ്ന്ന് 2,460 രൂപയിലെത്തി. ആഗോളവിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. യു.എസ് ഫെഡറല്‍ റിസര്‍വ് കടപ്പത്രം വാങ്ങല്‍ പദ്ധതി അവസാനിപ്പിച്ചതും സമ്പദ്ഘടനയുടെ കരുത്തില്‍ വിശ്വാസം പ്രകടിപ്പിച്ചതും ഡോളറിന് നേട്ടമായി.
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ അധിഷ്ഠിത എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്.പി.ഡി.ആര്‍ ഗോള്‍ഡ് ട്രസ്റ്റിലെ നിക്ഷേപം ആറുവര്‍ഷത്തിനിടയ്‌ക്കെ ഏറ്റവും താഴ്ന്ന നിലയിലെത്തി.