സ്വര്‍ണവില കുറഞ്ഞു; പവന് 20,000 ത്തില്‍ താഴെയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st November 2014, 12:14 pm
കൊച്ചി: സ്വര്‍ണ വില പവന് ഇരുപതിനായിരത്തില്‍ താഴെയെത്തി. പവന് 320 രൂപയാണ് കുറഞ്ഞത്. 19,680 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 20,000 രൂപയായിരുന്നു വില.
ഗ്രാമിന് 40 രൂപ താഴ്ന്ന് 2,460 രൂപയിലെത്തി. ആഗോളവിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. യു.എസ് ഫെഡറല്‍ റിസര്‍വ് കടപ്പത്രം വാങ്ങല്‍ പദ്ധതി അവസാനിപ്പിച്ചതും സമ്പദ്ഘടനയുടെ കരുത്തില്‍ വിശ്വാസം പ്രകടിപ്പിച്ചതും ഡോളറിന് നേട്ടമായി.
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ അധിഷ്ഠിത എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്.പി.ഡി.ആര്‍ ഗോള്‍ഡ് ട്രസ്റ്റിലെ നിക്ഷേപം ആറുവര്‍ഷത്തിനിടയ്‌ക്കെ ഏറ്റവും താഴ്ന്ന നിലയിലെത്തി.