തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 2400 രൂപയാണ് രണ്ട് ദിവസം കൊണ്ട് കുറഞ്ഞത്. പവന് 42000ത്തില്‍നിന്നും 39000 രൂപയിലേക്ക് വിലയിടിഞ്ഞു.
ദേശീയ വിപണിയില്‍ തങ്കത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. 10 ഗ്രാം തങ്കത്തിന് 5000 രൂപ കുറഞ്ഞു.
കൊവിഡ് 19 പ്രതിരോധത്തിനായി റഷ്യ വാക്‌സിന്‍ വികസിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സ്വര്‍ണ വിലയില്‍ വലിയ ഇടിവുണ്ടായിരിക്കുന്നത്. കനത്ത വില്‍പന സമ്മര്‍ദ്ദമാണ് വിലയില്‍ പ്രതിഫലിച്ചതെന്നാണ് വിവരം.
കൊവിഡും ലോക്ഡൗണും എത്തിയപ്പോള്‍ എല്ലാ മാര്‍ക്കറ്റുകളും ഇടിഞ്ഞിരുന്നെങ്കിലും സ്വര്‍ണ വിലയില്‍ കുറവുകളൊന്നുമുണ്ടായിരുന്നില്ല. സുരക്ഷിത നിക്ഷേപമായി കണ്ട് നിക്ഷേപകര്‍ സ്വര്‍ണം വാരിക്കൂട്ടിയതായിരുന്നു റെക്കോര്‍ഡ് വിലയിലേക്കെത്തിച്ചത്.
എന്നാല്‍, വാക്‌സിന്‍ കണ്ടുപിടിച്ചെന്ന വാര്‍ത്തകളോടെ കൊവിഡ് ഭീതി അല്‍പമൊന്ന് കുറഞ്ഞെന്നാണ് വിലയിടിവ് സൂചിപ്പിക്കുന്നത്.
അമേരിക്കന്‍ സാമ്പകത്തിക പാക്കേജും ഓഹരി വിപണി തുടര്‍ച്ചയായി നേട്ടങ്ങളുണ്ടാക്കിയതും ഡോളറിന്റെ മൂല്യത്തിലെ വര്‍ധനയും സ്വര്‍ണ വില കുറയ്ക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയുടെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം വെള്ളിയില്‍ 15 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. ബുധനാഴ്ച ഇതുവരെ 2.8 ശതമാനവും വില ഇടിഞ്ഞിട്ടുണ്ട്.