പത്തനാപുരം: ക്ഷേത്രത്തില്‍ നിന്ന് പതിമൂന്ന് പവനും പണവും തട്ടിയ ബി.എം.എസ് നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടുക്കുന്ന് ശ്രീവത്സത്തിന്‍ സുമേഷ് കുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബി.എം.എസ് പത്താനാപുരം മേഖലാ ട്രഷററാണ് അറസ്റ്റിലായ സുമേഷ്.
ക്ഷേത്രഭാരവാഹിയായിരുന്ന സമയത്ത് ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികളും ക്ഷേത്രത്തിലെ പണവും നേതാവ് കടത്തുകയായിരുന്നു. 13 പവന്‍ സ്വര്‍ണ ഉരുപ്പടികളും 55,000 രൂപയുമാണ് ഇയാള്‍ ക്ഷേത്രത്തില്‍ നിന്നും തട്ടിയെടുത്തത്.
മഞ്ചള്ളൂര്‍ മഠത്തില്‍ ശ്രീദുര്‍ഗ ക്ഷേത്രത്തിലെ ഉരുപ്പടികളും പണവുമാണ് ഇയാള്‍ ഭാരവാഹിയായിരിക്കെ തട്ടിയെടുത്തത്. ക്ഷേത്ര ഭരണസമിതിയുടെ മുന്‍ സെക്രട്ടറിയായിരുന്നു ബി.എം.എസ് നേതാവ്.
ക്ഷേത്രത്തില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതോടെയാണ് ബി.എം.എസ് നേതാവ് നടത്തിയ തട്ടിപ്പുകള്‍ തിരിച്ചറിയുന്നത്. തട്ടിയെടുത്ത സ്വര്‍ണവും പണവും തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും നേതാവ് തിരിച്ച് നല്‍കാന്‍ തയ്യാറായിരുന്നില്ല.
പിന്നാലെ കഴിഞ്ഞ വര്‍ഷം നവംബറില്‍ ക്ഷേത്ര ഭരണസമിതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ (വ്യാഴാഴ്ച) ബി.എം.എസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Content Highlight: Gold and money were looted from the temple; BMS leader arrested in Pathanapuram