Entertainment
മലയാളത്തിലെ അടുത്ത മിസ്റ്ററി ത്രില്ലർ, വരവറിയിച്ച് ഗോളം; ട്രെയ്ലർ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 16, 03:55 am
Thursday, 16th May 2024, 9:25 am

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ,സജീവ് എന്നിവർ ചേർന്ന് നിർമിക്കുന്ന ‘ഗോളം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി.


ജൂൺ ഏഴിന് പ്രദർശനത്തിനെത്തുന്ന സസ്പെൻസ് മിസ്റ്ററി ത്രില്ലർ ചിത്രമായ ഗോളം നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്നു.
മൈക്ക് ,ഖൽബ് എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗോളം.

സിദ്ദിഖ് , അലൻസിയർ , ചിന്നു ചാന്ദിനി, ശ്രീകാന്ത് മുരളി, സുധി കോഴിക്കോട്, പ്രവീൺ വിശ്വനാഥ്,കാർത്തിക് ശങ്കർ,അനു ആനന്ദൻ,
അൻസൽ പള്ളുരുത്തി, നിനാൻ അലക്സ്, സഞ്ജയ്, ഉണ്ണി ദേശപോഷിണി, ഏക, ആശ മഠത്തിൽ, ശീതൾ ജോസഫ്, ഗായത്രി സതീഷ്, ആരിഫ ഹിന്ദ്, ഗൗരി പാർവ്വതി, അഞ്ജന ബാബു, അല എസ് നയന, റിൽന, രമാദേവി, പ്രിയ ശ്രീജിത്ത് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ഗോളത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2023-ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം(സൗദി വെള്ളക്ക , നെയ്മർ ) സ്വന്തമാക്കിയ മഞ്ജുഷ രാധാകൃഷ്ണനാണ് ഗോളത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത് . സസ്പെൻസ് ത്രില്ലർ ‘ഇരട്ട’യുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് ഗോളത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
നെയ്മർ ,കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ കലാസംവിധാനം ഒരുക്കിയ നിമിഷ് താനൂർ ഗോളത്തിന്റെ കലാസംവിധാനം ഒരുക്കുന്നു.

 


ഉദയ് രാമചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ഗോളത്തിൽ ആദ്യമായി എബി സാൽവിൻ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. ഗാനരചന-വിനായക് ശശികുമാർ.
മധുരം, കേരള സ്റ്റോറി, ആട്ടം എന്നീ ചിത്രങ്ങളുടെ എഡിറ്ററായ മഹേഷ്‌ ബുവനേന്താണ് ഗോളത്തിന്റ എഡിറ്റർ.


പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,കാസ്റ്റിംഗ് ഡയറക്ടർ- ആക്ടർ ബിനോയ് നമ്പാല,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രതീഷ് കൃഷ്ണ, മേക്കപ്പ്-രഞ്ജിത്ത് മണാലിപറമ്പിൽ , സ്റ്റീൽസ്-ജസ്റ്റിൻ വർഗീസ് ,ശബ്ദമിശ്രണം-വിഷ്ണു ഗോവിന്ദ്.
പരസ്യക്കല-യെല്ലോ ടൂത്ത്സ്,വിതരണം-ശ്രീ പ്രിയ കമ്പയ്ൻസ്. പി.ആർ.ഒ – എ എസ് ദിനേശ്.

Content Highlight: Golam Movie Trailer  Released