കോഴിക്കോട്: കോഴിക്കോടിന്റെ വൈകുന്നേരത്തെ ആവേശമാക്കി ഗോകുലം കേരള എഫ്.സി. മത്സരം കാണാനെത്തിയ ആരാധകര്‍ക്ക് മൂന്നൂ ഗോളുകളുടെ വിരുന്നാണ് ഗോകുലം ഒരുക്കിയത്. ഗോകുലം നിറഞ്ഞ് കളിച്ച മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഷില്ലോങിനെ തകര്‍ത്തെറിഞ്ഞത്.
43-ാം മിനിറ്റില്‍ ഗനി നിഗമിന്റെ ഗോളില്‍ ആദ്യ പകുതിയില്‍ തന്നെ ഗോകുലം മുന്നിലെത്തി. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് മുന്‍താരം ആന്റോണിയോ ജെര്‍മന്‍ ലീഡ് നില രണ്ടാക്കി. പത്തുമിനിറ്റിനകം എസ്. രാജേഷ് ഷില്ലോങിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചു. ഫ്രാങ്കി ബുവാമിന്റെ വകയായിരുന്നു ഷില്ലോങിന്റെ ആശ്വാസ ഗോള്‍.
ALSO READ: ബ്ലാസ്റ്റേഴ്സിനായി അനസ് എടത്തൊടിക ഇന്നിറങ്ങും
ഇഞ്ചുറി ടൈമില്‍ സന്ദര്‍ശകരുടെ മധ്യനിരതാരം നൊവിന്‍ ഗുരുങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ജയത്തോടെ ഗോകുലം പോയന്റ് ടേബിളില്‍ മൂന്നാമതെത്തി. നാല് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 5 പോയന്റാണ് ഗോകുലത്തിനുള്ളത്. നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബാണ് ഗോകുലത്തിന്റെ അടുത്ത എതിരാളികള്‍.