ഡ്യൂറന്റ് കപ്പ് ഫൈനലില്‍ മോഹന്‍ ബഗാനെ തോല്‍പ്പിച്ച് ഗോകുലം ജേതാക്കള്‍; എഫ്.സി. കൊച്ചിനു ശേഷം ഡ്യൂറന്റ് കപ്പില്‍ മുത്തമിടുന്ന കേരള ടീം
Durand Cup
ഡ്യൂറന്റ് കപ്പ് ഫൈനലില്‍ മോഹന്‍ ബഗാനെ തോല്‍പ്പിച്ച് ഗോകുലം ജേതാക്കള്‍; എഫ്.സി. കൊച്ചിനു ശേഷം ഡ്യൂറന്റ് കപ്പില്‍ മുത്തമിടുന്ന കേരള ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th August 2019, 7:11 pm

കൊല്‍ക്കത്ത: 1997ലെ എഫ്.സി കൊച്ചിന് ശേഷം ഡ്യൂറന്റ് കപ്പ് വീണ്ടും കേരളത്തിലേക്ക് എത്തിച്ച് ഗോകുലം കേരള എഫ്.സി. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ മോഹന്‍ ബഗാനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജയം.

45-ാം മിനിറ്റിലും 51-ാം മിനിറ്റിലും ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് ആണ് കേരളത്തിന്റെ വിജയഗോളുകള്‍ നേടിയത്. മാര്‍ക്കസിന്റെ ടൂര്‍ണമെന്റിലെ 11ാമത്തെ ഗോളാണിത്.

 

ഗോകുലത്തിന്റെ ആദ്യ ദേശീയ കിരീടമാണിത്. ഒരു കളി പോലും തോല്‍ക്കാതെയാണ് ക്ലബ്ബ് ഡ്യൂറന്റ് കപ്പില്‍ മുത്തമിടുന്നത്. 1997-ല്‍ എഫ്.സി. കൊച്ചിനാണ് അവസാനമായി കേരളത്തില്‍ നിന്ന് ഡ്യൂറന്റ് കപ്പ് നേടിയത്. അന്നും മോഹന്‍ ബഗാന്‍ തന്നെയായിരുന്നു എതിരാളികള്‍.

45-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു മാര്‍ക്കസിന്റെ ആദ്യ ഗോള്‍. പിന്നീട് രണ്ടാം പകുതി തുടങ്ങി ഏഴ് മിനിറ്റുകള്‍ക്കകം ഗോകുലം ലീഡുയര്‍ത്തി. 52ാം മിനിറ്റില്‍ രണ്ടാം ഗോളെത്തി.
64-ാം മിനിറ്റില്‍ സാല്‍വദോര്‍ പെരസ് മാര്‍ട്ടിനസിന്റെ വകയാണ് ബഗാന്റെ ഗോള്‍.