ഭുവനേശ്വര്‍ : സൂപ്പര്‍ കപ്പ് ഫുട്ബാളില്‍ ബെംഗളുരു എഫ്‌സിയോട് പരാജയുപ്പെട്ട് കേരളം എഫ്.സി പുറത്ത്. ഇന്ന് നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്.സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റാണ് ഗോകുലം കേരള എഫ്.സി പുറത്തായിയത്.
Read Also : ഉത്തര്‍പ്രദേശില്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്കുനേരെ പൊലീസ് അതിക്രമം
കിസേക്കയിലൂടെ ആദ്യ പകുതിയിലെ 33 ാം മിനുറ്റില്‍ ഗോകുലം ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ ബെംഗളൂരു രണ്ട് ഗോളുകളടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു.
മികു (70), ഉദാന്ത സിംഗ് (94) എന്നിവര്‍ ചേര്‍ന്നാണ് ബംഗളൂരുവിന്റെ വിജയ ഗോളുകള്‍ നേടിയത്. ഐ ലീഗിലെ കന്നി സീസണിന്റെ അനുഭവം മാത്രമുള്ള ഗോകുലം കരുത്തരായ ബംഗളൂരുവിനോട് അവസാന മിനിട്ടുവരെ പൊരുതിക്കളിച്ച ശേഷമാണ് കീഴടങ്ങിയത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് ഗോകുലം സൂപ്പര്‍കപ്പ് കളിക്കാനെത്തിയത്.
Off we go into the quarterfinals! #SuperCup #WeAreBFC ? pic.twitter.com/psZo6z9k5h
— Bengaluru FC (@bengalurufc) April 1, 2018