മലയാളികള്‍ക്ക് ഏറെ പരിചിതനാണ് നടന്‍ ഗോകുല്‍ സുരേഷ്. വിപിന്‍ ദാസ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെയായിരുന്നു ഗോകുല്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാന്‍ നടന് സാധിച്ചിരുന്നു.
ഈയിടെ ഒരു അഭിമുഖത്തില്‍ ഗോകുല്‍ താന്‍ ചെറുപ്പം മുതല്‍ പൃഥ്വിരാജ് സുകുമാരന്റെ ആരാധകനാണെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ പൃഥ്വിയുടെ സംവിധാനത്തില്‍ വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ എമ്പുരാനെ കുറിച്ച് പറയുകയാണ് ഗോകുല്‍ സുരേഷ്.
വലിയ ഭയത്തോടെയല്ല താന്‍ എമ്പുരാനെ നോക്കി കാണുന്നതെന്നാണ് നടന്‍ പറയുന്നത്. എമ്പുരാന്‍ ഒരു ഉഗ്രന്‍ സിനിമയാകുമെന്ന് തനിക്ക് അറിയുന്ന കാര്യമാണെന്നും അതില്‍ പ്രതീക്ഷയുണ്ടെന്നും ഗോകുല്‍ പറഞ്ഞു. തന്റെ ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ് എന്ന ഏറ്റവും പുതിയ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ഗോകുല്‍.
മോഹന്‍ലാലിനെ എല്ലാവരും വിമര്‍ശിക്കുന്ന സമയത്താണ് ലൂസിഫര്‍ ഇറങ്ങുന്നതെന്നും അന്ന് ഇതൊന്നുമല്ലെന്ന് തെളിയിച്ച ഡയറക്ടറാണ് പൃഥ്വിരാജെന്നും നടന്‍ പറയുന്നു. ലൂസിഫറിന്റെ പത്ത് മടങ്ങ് മുകളിലായിരിക്കും എമ്പുരാന്‍ എന്നും ഗോകുല്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.
‘വലിയൊരു ഭയത്തോടെ ഒന്നുമല്ല ഞാന്‍ എമ്പുരാനെ നോക്കി കാണുന്നത്. കാരണം ഉഗ്രന്‍ സിനിമയാകുമെന്ന് എനിക്ക് ഏകദേശം അറിയുന്ന കാര്യമാണ്. അത്തരത്തിലുള്ള ഒരു പ്രതീക്ഷ തന്നെയാണ് എനിക്ക് എമ്പുരാനില്‍ ഉള്ളത്. ലൂസിഫറില്‍ ഓള്‍റെഡി ഡെലിവര്‍ ചെയ്ത കാര്യമാണ്.
എനിക്ക് തോന്നുന്നത്, ലാല്‍ സാറിനെ എല്ലാവരും ക്രിട്ടിസൈസ് ചെയ്ത് കൊണ്ടിരുന്ന സമയത്താണ് ലൂസിഫര്‍ ഇറങ്ങുന്നത് എന്നാണ്. അന്ന് ഇതൊന്നുമല്ല എന്നുള്ളത് തെളിയിച്ചതാണ്. അത് തെളിയിച്ച ഡയറക്ടറാണ് രാജുവേട്ടന്‍. അതുകൊണ്ട് തന്നെ ലൂസിഫറിന്റെ ഒരു പത്ത് മടങ്ങ് മുകളിലായിരിക്കും എമ്പുരാന്‍ എന്ന് എനിക്ക് ഉറപ്പുണ്ട്,’ ഗോകുല്‍ സുരേഷ് പറഞ്ഞു.
Content Highlight: Gokul Suresh Talks About Mohanlal And Prithviraj Sukumaran’s Empuraan Movie