Cinema
അച്ഛനെതിരെയുള്ള കമന്റുകള്‍; എനിക്ക് അവരുടെ വീട്ടില്‍ കയറി ചെല്ലാനും ചുട്ടമറുപടി കൊടുക്കാനും തോന്നാറുണ്ട്: ഗോകുല്‍ സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 30, 05:16 am
Sunday, 30th June 2024, 10:46 am

അച്ഛന് നേരെ വരുന്ന ട്രോളുകള്‍ക്കും ഹേറ്റ് കമന്റ്‌സിനും അദ്ദേഹം പ്രതികരിക്കാറില്ലെന്നും എന്നാല്‍ അച്ഛന് വേണ്ടി താനാണ് പലപ്പോഴും പ്രതികരിക്കുന്നതെന്നും പറയുകയാണ് ഗോകുല്‍ സുരേഷ്. അപ്പോഴും താന്‍ എല്ലാ കാര്യങ്ങള്‍ക്കും പ്രതികരിക്കാറില്ലെന്നും അച്ഛന് എതിരെ വരുന്ന വളരെ ക്രൂരമായിട്ടുള്ള ചില കാര്യങ്ങള്‍ കാണുമ്പോള്‍ മാത്രമാണ് പ്രതികരിക്കുന്നതെന്നും താരം പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗഗനചാരിയുടെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ഗോകുല്‍.

അച്ഛന്‍ ചിലപ്പോള്‍ സ്വയം ഇതിനേക്കാള്‍ മുകളിലാണെന്നും തന്നെ ഇതൊന്നും ബാധിക്കില്ലെന്നുമുള്ള ചിന്തയിലാകുമെന്നും എന്നാല്‍ താന്‍ അച്ഛനെ പോലെ അത്ര വലുതല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് ചില കമന്റുകള്‍ കാണുമ്പോള്‍ അവര്‍ക്ക് അതുപോലെ ചുട്ടമറുപടി കൊടുക്കാന്‍ തോന്നാറുണ്ടെന്നും ചിലപ്പോള്‍ അവരുടെ വീട്ടില്‍ കയറി ചെല്ലാന്‍ തോന്നുമെന്നും ഗോകുല്‍ അഭിമുഖത്തില്‍ പറയുന്നു.

‘അച്ഛന്‍ ട്രോളുകള്‍ക്കും ഹേറ്റ് കമന്റ്‌സിനും പ്രതികരിക്കാറില്ല. ഞാന്‍ ആണ് പലപ്പോഴും ഓരോന്നിനും പ്രതികരിക്കുന്നത്. അപ്പോഴും ഞാന്‍ എല്ലാ കാര്യങ്ങള്‍ക്കും പ്രതികരിക്കാറില്ല. ചില കാര്യങ്ങള്‍ കാണുമ്പോള്‍ മാത്രമാണ് പ്രതികരിക്കുന്നത്. വളരെ ക്രൂരമായിട്ടുള്ള കാര്യങ്ങള്‍ക്കാണ് എന്റെ പ്രതികരണം. അച്ഛന്‍ ചിലപ്പോള്‍ ഞാന്‍ ഇതിനേക്കാള്‍ മുകളിലാണ്, നിങ്ങള്‍ അവിടെ ഇരുന്ന് ബൗ ബൗ ആയിക്കോളൂ, എന്നെ ഇതൊന്നും ബാധിക്കില്ല എന്ന ചിന്തയിലാകും.

Also Read: എമ്പുരാനെ കുറിച്ചുള്ള ചോദ്യം പേടിച്ച് ഒളിച്ചു നടക്കാറുണ്ടോ? മറുപടി നല്‍കി മുരളി ഗോപി

പക്ഷെ ഞാന്‍ അത്ര വലുതല്ല. ഞാന്‍ ഈ കമന്റ് ഇടുന്നവരെ പോലെ ഒരു സാധാരണ ആളാണ്. അതുകൊണ്ട് എനിക്ക് കമന്റിന് അവരോട് അതുപോലെ ചുട്ടമറുപടി കൊടുക്കാന്‍ തോന്നും. ചിലപ്പോള്‍ അവരുടെ വീട്ടില്‍ കയറി ചെല്ലാന്‍ തോന്നും. പക്ഷെ എനിക്ക് അതൊന്നും പറ്റില്ല. അങ്ങനെ ചെയ്താല്‍ മീഡിയാസ് എന്നെ മോശപ്പെട്ട രീതിയിലേക്ക് മറിക്കും,’ ഗോകുല്‍ സുരേഷ് പറഞ്ഞു.


Content Highlight: Gokul Suresh Talks About Hate Comments Against Suresh Gopi