| Monday, 4th September 2023, 11:25 am

'എന്തോ ആളുകള്‍ക്ക് എന്നെ ഇഷ്ടമാണെന്ന്' ലാല്‍ സാറിന് ശേഷം പറയാന്‍ പറ്റിയത് നിവിന്‍ പോളിക്കാണ്: ഗോകുല്‍ സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെപ്പോ കിഡ് ആയതുകൊണ്ട് ഒരു ചവിട്ടു കൂടുതല്‍ കിട്ടിയിട്ടേയുള്ളൂ എന്ന് നടന്‍ ഗോകുല്‍ സുരേഷ്. മീഡിയവണിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. നെപ്പോട്ടിസം എങ്ങനെ കരിയറിനെ സഹായിച്ചു എന്ന ചോദ്യത്തിനായിരുന്നു ഗോകുല്‍ സുരേഷിന്റെ മറുപടി.

‘ഞാന്‍ ഇതിലോട്ടു പ്ലാന്‍ഡ് ആയിട്ടു വന്ന ഒരാളല്ല. അതുകൊണ്ടു തന്നെ ഇത് വെട്ടിപ്പിടിക്കണമെന്നോ ഇങ്ങനെ ആയിരിക്കണമെന്നോ ഇന്ന ബിഹേവിയര്‍ ആയിരിക്കണമെന്നോ ഇത്ര സെല്ഫ് പ്രൊമോഷന്‍ ചെയ്യണമെന്നോ എന്ന കാഴ്ചപ്പാട് അന്നുമില്ല ഇപ്പോഴുമില്ല. ഒരടി കൂടുതല്‍ കിട്ടിയിട്ടുണ്ടെങ്കിലേ ഉള്ളു, എനിക്ക് മാത്രമല്ല മലയാളം ഇന്‍ഡസ്ട്രിയില്‍ എല്ലാ നെപ്പോ കിഡ്‌സിനും അങ്ങനെ തന്നെയാണ്.

അതിന്റെ ഗുണം എന്നുള്ളത് ഫസ്റ്റ് ഗേറ്റ് മാത്രേമേയുള്ളു. അതിനുശേഷം ഒരു ചവിട്ട് കൂടുതല്‍ കിട്ടുമെന്നുള്ളതാണ്. അതില്‍ നിന്ന് അതിജീവിച്ച് ഡി.ക്യുവിനെയൊക്കെ പോലെ ഒരു ലെവലില്‍ എത്തുക എന്നതാണ്.

നെപ്പോ കിഡ്‌സ് അല്ലാത്ത നിവിന്‍ ചേട്ടന്‍, ആസിഫിക്കാ, ടോവിച്ചേട്ടന്‍, ഉണ്ണിച്ചേട്ടന്‍ ഇവരൊക്കെ ഹൈലി സക്സസ്ഫുള്‍ ആക്ടേഴ്‌സ് അല്ലേ. എന്റെ ഒരു കാഴ്ചപ്പാടില്‍ ലാല്‍ സാറിന്റെ സിമിലര്‍ ലൈക്കബിലിറ്റി പിന്നീട് കിട്ടിയത് നിവിന്‍ ചേട്ടനാണ്.

സ്‌ക്രീനില്‍ നോക്കിയിട്ട് ‘എന്തോ ആളുകള്‍ക്ക് എന്നെ ഇഷ്ടമാണെന്ന്’ പിന്നീട് പറയാന്‍ പറ്റിയത് നിവിന്‍ ചേട്ടനാണ്. പക്ഷെ ഡി.ക്യുവിനെ നമ്മള്‍ ഒരു എസ്.ആര്‍.കെ ലൈനിലാണ് കാണുന്നത്, നിവിന്‍ ചേട്ടന്‍ എക്‌സിസ്റ്റ് ചെയ്യുമ്പോള്‍ തന്നെ.

ടൊവിച്ചേട്ടനെ നമ്മള്‍ വേറെ ലൈനില്‍ അല്ലെ ട്രീറ്റ് ചെയ്യുന്നത്. ഉണ്ണി ചേട്ടനെ ട്രീറ്റ് ചെയ്യുന്നില്ലേ. എല്ലാരും അവരവരുടെ മേഖലകളില്‍ അവരവരുടെ കഠിനപ്രയത്‌നംകൊണ്ട് എത്തിയവരാണ്.

നമുക്ക് തലവര ഉണ്ടെങ്കില്‍, കഷ്ടപ്പാടിനും പ്രയത്‌നത്തിനും ഒരു കുറവും ഇല്ലെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ എത്തേണ്ടിടത്ത് എത്തും. ഇപ്പോള്‍ സിനിമയില്‍ ആളുകളുടെ ലുക്കിനൊന്നും വലിയ പ്രാധാന്യമില്ല. അതുകൊണ്ട് തന്നെ നെപ്പോ അല്ലാത്ത ആള്‍ക്കാര്‍ക്കും സിനിമ ആക്‌സസബിളാണ്. നെപ്പോ ആള്‍ക്കാര്‍ക്ക് ഈ പറഞ്ഞപോലെ ഒരു ചവിട്ട് കൂടുതല്‍ കിട്ടിയാലേ ഉള്ളു,’ താരം പറഞ്ഞു.

Content Highlight: Gokul Suresh about Neppotism and malayalam movie industry

We use cookies to give you the best possible experience. Learn more