| Thursday, 24th August 2023, 8:15 pm

അച്ഛന്‍ നന്നായി ചെയ്തുവെച്ചു എന്ന ഒരു ബാഗേജ് എനിക്കുണ്ടായിരുന്നു: ഗോകുല്‍ സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിങ് ഓഫ് കൊത്തയില്‍ പൊലീസ് വേഷം ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഗോകുല്‍ സുരേഷ്. പൊലീസ് വേഷം ചെയ്യുമ്പോള്‍ അച്ഛന്‍ നന്നായി ചെയ്തുവെച്ചു എന്ന ഒരു ബാഗേജ് തനിക്കുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ പൊലീസ് വേഷമാണ് ചെയ്യാന്‍ പോകുന്നതെന്നറിഞ്ഞപ്പോള്‍ സ്‌ട്രെസ്സ് ഉണ്ടായിരുന്നെന്നും ഗോകുല്‍ പറഞ്ഞു. കാന്‍ ചാന ല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗോകുല്‍ സുരേഷ്.

‘പൊലീസ് വേഷം ചെയ്യുമ്പോള്‍ അച്ഛന്‍ നന്നായി ചെയ്തുവെച്ചു എന്ന ഒരു ബാഗേജ് എനിക്കുണ്ടായിരുന്നു. അച്ഛന് പക്ഷെ അങ്ങനെ ഒരു ബാഗേജില്ല. അതുകൊണ്ട് അച്ഛന് അത് പ്രൂവ് ചെയ്ത് വരാനുള്ള കാലത്തിന്റെ സഞ്ചാരം കൃത്യമായി ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് ആ ബാഗേജ് കൊണ്ടുവരുന്നത് കൊണ്ട് തന്നെ വളരെ ചെറിയ സമയമേയുള്ളൂ പ്രൂവ് ചെയ്യാന്‍. പൊലീസായിട്ടാണ് ചെയ്യാന്‍ പോകുന്നതെന്നറിഞ്ഞപ്പോള്‍ അതിന്റെ ഒരു സ്ട്രസ്സ് എനിക്കുണ്ടായിരുന്നു. യൂണിഫോമിന് ആപ്റ്റായിട്ടുള്ളതല്ല എന്റെ ഫിസീക്ക്. അതുകൊണ്ടെനിക്കറിയാമായിരുന്നു അതിനനുസരിച്ചുള്‌ല മാറ്റം വരുത്തിയിട്ടില്ലെങ്കില്‍ അത് എനിക്ക് കിട്ടുന്ന ബാഡ്മാര്‍ക്കിനെക്കാളും അച്ഛന് കിട്ടുന്ന ബാഡ്മാര്‍ക്കായിരിക്കുമെന്ന്. അതിന് വേണ്ടി ഞാന്‍ കുറച്ച് പണിയെടുത്തിട്ടുണ്ടായിരുന്നു. അതിന്റെ വിഷ്വല്‍ ഔട്ട്പുട്ട് സ്‌ക്രീനില്‍ കാണാന്‍ സാധിക്കും.’ ഗോകുല്‍ സുരേഷ് പറഞ്ഞു.

മറ്റ് പടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു സെലിബ്രിറ്റി എന്ന നിലയിലായിരുന്നു കിങ് ഓഫ് കൊത്തയില്‍ തന്നെ എല്ലാവരും ട്രീറ്റ് ചെയ്തിരുന്നതെന്നും താരം പറഞ്ഞു.

‘ഒരുപാട് നാള്‍ ഈ പടത്തില്‍ വര്‍ക്ക് ചെയ്യേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. രണ്ട് കാലഘട്ടത്തില്‍ സഞ്ചരിക്കുന്ന വലിയ ക്യാന്‍വാസുള്ള പടമാണ്. അപ്പോള്‍ എന്തായാലും ഇത്രയും സമയമെടുക്കുമെന്ന് എനിക്കറിയാമായിരുന്നു. നല്ല അനുഭവം തന്നെയായിരുന്നു, ഒരിടത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. പിന്നെ കൊത്തയിലുള്ള ഒരു വ്യത്യാസമെന്ന് പറഞ്ഞാല്‍ ഒരു സ്റ്റാറായിട്ടായിരുന്നു എന്നെ ട്രീറ്റ് ചെയ്തിരുന്നത്. സെറ്റിലായാലും അല്ലെങ്കിലും എന്നെ ടേക്ക് കെയര്‍ ചെയ്യുന്ന പാറ്റേണ്‍ എനിക്ക് അതുവരെയും കിട്ടിയിട്ടില്ലാത്ത സെലിബ്രിറ്റി ട്രീറ്റ്‌മെന്റായിരുന്നു. ഇത്രയും വലിയ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്തിട്ട്, അവര്‍ നമ്മളെ ട്രീറ്റ് ചെയ്യുന്നത് അതിനേക്കാള്‍ വലുതായിട്ടാണ്. അല്ലാതെ വര്‍ക്ക് ചെയ്തിട്ടുള്ള സമയത്ത് അര്‍ഹിക്കുന്ന സാധനം ചിലപ്പോള്‍ നമുക്ക് കിട്ടിയിട്ടുണ്ടാകില്ല. ഇത് നേരെ ഓപ്പോസിറ്റായിരുന്നു,’ ഗോകുല്‍ സുരേഷ് പറഞ്ഞു.

Content Highlights: gokul suresh about his police character in king of kotha

We use cookies to give you the best possible experience. Learn more