| Wednesday, 23rd August 2023, 8:37 pm

മോളിവുഡിന്റെ സുല്‍ത്താനല്ലേ ദുല്‍ഖര്‍; അനിയനെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞിട്ടുണ്ട്: ഗോകുല്‍ സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ അനിയനെ പോലെയാണ് കാണുന്നതെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നടന്‍ ഗോകുല്‍ സുരേഷ്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പരിപാടിയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഗോകുല്‍ ഇക്കാര്യം പറഞ്ഞത്.

‘ദുല്‍ഖറിന്റെ ഒരു സ്റ്റാര്‍ഡം പ്രകടിപ്പിക്കുന്ന സിനിമ തന്നെയാകും കിങ് ഓഫ് കൊത്ത, തിയേറ്ററില്‍ കാണേണ്ട സിനിമയാണ് ഇത്. ദുല്‍ഖര്‍ എന്നെ അനിയനെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ അച്ഛനോട് നില്‍ക്കുന്ന പോലെ ഒരു ബഹുമാനത്തില്‍ തന്നെയാണ് ദുല്‍ഖറിനോട് ഞാന്‍ നില്‍ക്കുന്നത്,’ ഗോകുല്‍ പറയുന്നു.

കിങ് ഓഫ് കൊത്ത പോലെയുള്ള സിനിമകള്‍ കൂടുതല്‍ വരണമെന്നും ഗോകുല്‍ പറയുന്നുണ്ട്. ഒപ്പം ഒരു നടന്‍ എന്ന നിലയില്‍ തന്നെ നന്നായി തന്നെ ഉപയോഗിച്ച സിനിമയാണ് കിങ് ഓഫ് കൊത്തയെന്നും ഗോകുല്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

‘ഒരു നടന്‍ എന്ന നിലയില്‍ എന്നെ കൂടുതല്‍ ഉപയോഗിച്ച സിനിമയാണ് കിങ് ഓഫ് കൊത്ത, ഇനിയും ഇതുപോലെയുള്ള സിനിമകളുടെ ഭാഗമാകാന്‍ കഴിയുമെന്ന് കരുതുന്നു,’ ഗോകുല്‍ പറയുന്നു.

അതേസമയം സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Gokul Suresh about dulquer salmaan & king of kotha movie

We use cookies to give you the best possible experience. Learn more