ദുല്‍ഖറിനെ ചാലൂക്കാ എന്നാണ് വിളിക്കുന്നത്, അപ്പു ചേട്ടന്‍ ആര്‍ക്കും പിടി തരാത്തയാള്‍: ഗോകുല്‍ സുരേഷ്
Film News
ദുല്‍ഖറിനെ ചാലൂക്കാ എന്നാണ് വിളിക്കുന്നത്, അപ്പു ചേട്ടന്‍ ആര്‍ക്കും പിടി തരാത്തയാള്‍: ഗോകുല്‍ സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th August 2023, 9:11 am

ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലിനുമൊപ്പമുള്ള ബന്ധത്തെ പറ്റി പറയുകയാണ് ഗോകുല്‍ സുരേഷ്. ദുല്‍ഖറിനെ ചാലൂക്കാ എന്നാണ് വിളിക്കുന്നതെന്നും അച്ഛന്‍ വിളിക്കുന്നത് കേട്ടാണ് അങ്ങനെയായതെന്നും ഗോകുല്‍ പറഞ്ഞു. പ്രണവ് ആര്‍ക്കും പിടി തരാത്ത ആളാണെന്നും ഗോകുല്‍ പറഞ്ഞു.

‘ചാലൂക്കാ എന്നാണ് ഡി.ക്യൂവിനെ വിളിക്കുന്നത്. ചാലുവും ഇക്കയും ചേര്‍ത്ത് വിളിക്കുന്നതാണ്. ചാലു എന്നാണ് അദ്ദേഹത്തിന്റെ പെറ്റ് നെയിം. വീട്ടിലൊക്കെ അങ്ങനെയാണ് വിളിക്കുന്നത്. അച്ഛനൊക്കെ ചാലു എന്ന് പറയുന്നത് കേട്ടിട്ട് അങ്ങനെ അറിയാതെ വന്ന് പോയതാണ്. അല്ലാതെ അഡ്രസ് ചെയ്യുമ്പോള്‍ ഡി.ക്യു എന്ന് അഡ്രസ് ചെയ്യും.

അപ്പു ചേട്ടന്‍ അങ്ങനെ ആര്‍ക്കും പിടി കൊടുക്കാത്ത ആളാണ്. വിനീതേട്ടന് മാത്രമാണ് പിടി കൊടുത്തിട്ടുള്ളത് എന്ന് തോന്നുന്നു. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അതിനെ പറ്റി ഞാന്‍ ചോദിച്ചിട്ടില്ല.

അപ്പു ചേട്ടന്റെ ആ രീതി എനിക്ക് ഇഷ്ടമാണ്. അതില്‍ തെറ്റൊന്നുമില്ല. ലാല്‍ സാര്‍ പറഞ്ഞിട്ടുണ്ടല്ലോ അദ്ദേഹത്തിന് ജീവിക്കാന്‍ പറ്റാത്ത ഒരു ജീവിതമാണ് മകന്‍ ലീഡ് ചെയ്യുന്നതെന്ന്. അദ്ദേഹത്തിനും അത് സന്തോഷമാണ്,’ ഗോകുല്‍ പറഞ്ഞു.

ദുല്‍ഖറും ഗോകുലും ആദ്യമായി ഒന്നിക്കുന്ന കിങ് ഓഫ് കൊത്ത റിലീസിനൊരുങ്ങുകയാണ്. കിങ് ഓഫ് കൊത്തയിലെ ഷൂട്ടിങ് അനുഭവങ്ങളും ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പറ്റിയും ഗോകുല്‍ സംസാരിച്ചിരുന്നു.

‘ദുല്‍ഖര്‍ ഒരുപാട് റിസ്‌ക് എടുത്ത സിനിമയാണ് കിങ് ഓഫ് കൊത്ത. ആ സിനിമക്ക് വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എനിക്ക് അതൊക്കെ കണ്ടപ്പോള്‍ ഭയങ്കര ഫീലായി. അതിനനുസരിച്ച് ഞാന്‍ സഹകരിച്ച് നിന്നിട്ടുണ്ടായിരുന്നു. എന്നോട് ആവശ്യപ്പെട്ടതിന്റെ ഇരട്ടി ദിവസങ്ങള്‍ ഷൂട്ടിന് എടുത്തിരുന്നു. അങ്ങനെ പോയല്ലോ എന്നൊരു തോന്നല്‍ എനിക്കും ഉണ്ടായിട്ടില്ല, അവരെ അങ്ങനെ തോന്നിപ്പിച്ചിട്ടുമില്ല.

എനിക്ക് എന്റെതായ സ്പേസിങ്ങ് തന്നെയാണ് തന്നിരിക്കുന്നത്. മലയാളം പ്രേക്ഷകര്‍ക്ക് മുന്നില്‍ പൊലീസ് യൂണിഫോം ഇടുമ്പോള്‍ അത് ഒരു ബാധ്യത പോലെയാണ് എനിക്ക്. അതുകൊണ്ട് തന്നെ അച്ഛന്റേതായചേരുവകള്‍ വരാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.

ഇടക്ക് അച്ഛന്റെ ചേരുവകള്‍ കേറി വരുമ്പോള്‍ അത് അഭി ചേട്ടന്‍ (അഭിലാഷ് ജോഷി) പറഞ്ഞുമാറ്റിക്കുമായിരുന്നു. ഒന്നുരണ്ട് തവണ അങ്ങനെ വന്നു. ചിലത് ഇഷ്ടപ്പെട്ടു, ചിലത് വേണ്ട എന്നുള്ള രീതിയില്‍ പറഞ്ഞുതന്നിരുന്നു,’ ഗോകുല്‍ പറഞ്ഞു.

Content Highlight: Gokul Suresh about Dulquer Salmaan and Pranav Mohanlal