കോങ് ഒരിക്കലും ഒറ്റക്കാവില്ല... ആരാധകരെ കോരിത്തരിപ്പിച്ച് ഗോഡ്‌സില്ല-കോങ് പുതിയ ട്രെയ്‌ലര്‍
Entertainment
കോങ് ഒരിക്കലും ഒറ്റക്കാവില്ല... ആരാധകരെ കോരിത്തരിപ്പിച്ച് ഗോഡ്‌സില്ല-കോങ് പുതിയ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th February 2024, 8:56 am

ഹോളിവുഡ് ആരാധകരെ കോരിത്തരിപ്പിച്ച് മോണ്‍സ്റ്റര്‍വേഴ്‌സിലെ പുതിയ ചിത്രം ഗോഡ്‌സില്ല-കോങ് ദ ന്യൂ എംപയര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രോസാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. 2014ല്‍ ആരംഭിച്ച മോണ്‍സ്റ്റര്‍വേഴ്‌സിലെ അഞ്ചാമത്തെ സിനിമയാണിത്.

2021ല്‍ റിലീസായ ഗോഡ്‌സില്ല വേഴ്‌സസ് കോങിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ഏറെ ആരാധകരുള്ള മോണ്‍സ്റ്റര്‍വേഴ്‌സിലെ പുതിയ സിനിമയില്‍ ഇരുവര്‍ക്കും തോല്‍പ്പിക്കാനാകാത്ത പുതിയ വില്ലനെയും ഈ സിനിമയില്‍ കാണിക്കുന്നുണ്ട്. പുതിയ എതിരാളിയോട് തോറ്റുനില്‍ക്കുന്ന കോങ്ങിനെ സഹായിക്കാന്‍ വരുന്ന ഗോഡ്‌സില്ലയെയാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. തിയേറ്ററില്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന സീനാകും അതെന്ന് ട്രെയ്‌ലര്‍ ഉറപ്പുനല്‍കുന്നു.

2014ല്‍ ഗോഡ്‌സില്ല എന്ന സിനിമയിലൂടെയാണ് മോണ്‍സ്റ്റര്‍വേഴ്‌സ് ആരംഭിച്ചത്. കോങ് സ്‌കള്‍ ഐലന്‍ഡ് (2017), ഗോഡ്‌സില്ല കിങ് ഓഫ് മോണ്‍സ്‌റ്റേഴ്‌സ് (2019) ഗോഡ്‌സില്ല വേഴ്‌സസ് കോങ്(2021) എന്നീ സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്‌സില്‍ നിന്ന് വന്നിട്ടുള്ള സിനിമകള്‍. മാര്‍ച്ച് 29ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Godzilla x Kong trailer out