| Thursday, 8th September 2016, 8:10 am

നാഥുറാം ഗോഡ്‌സെ ആര്‍.എസ്.എസുകാരന്‍ തന്നെയെന്ന് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

1932ല്‍ സാഗ്ലിയില്‍ വെച്ചാണ് ഗോഡ്‌സെ ആര്‍.എസ്.എസില്‍ ചേര്‍ന്നത്. മരിക്കും വരെ അദ്ദേഹം ആര്‍.എസ്.എസിന്റെ ബൗദ്ധിക് കാര്യവാഹ് ആയിരുന്നു. ഗോഡ്‌സെ ആര്‍.എസ്.എസുകാരനായിരുന്നുവെന്ന കാര്യം ആര്‍.എസ്.എസ് മറച്ചുവെക്കുന്നത് ദുഖമുണ്ടെന്നും സത്യാകി പറഞ്ഞു.


ന്യൂദല്‍ഹി: മഹാത്മഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെ ആര്‍.എസ്.എസുകാരനായിരുന്നുവെന്നും അദ്ദേഹത്തെ സംഘടന ഒരിക്കലും പുറത്താക്കിയിട്ടില്ലെന്നും വെളിപ്പെടുത്തല്‍. ഗോഡ്‌സെയുടെ ബന്ധുവായ സത്യാകി സവര്‍ക്കറുടേതാണ് വെളിപ്പെടുത്തല്‍. ഗോഡെസെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയുടെ മകളായ ഹിമാനി സവര്‍ക്കറുടെ മകനാണ് സത്യാകി.

1932ല്‍ സാഗ്ലിയില്‍ വെച്ചാണ് ഗോഡ്‌സെ ആര്‍.എസ്.എസില്‍ ചേര്‍ന്നത്. മരിക്കും വരെ അദ്ദേഹം ആര്‍.എസ്.എസിന്റെ ബൗദ്ധിക് കാര്യവാഹ് ആയിരുന്നു. ഗോഡ്‌സെ ആര്‍.എസ്.എസുകാരനായിരുന്നുവെന്ന കാര്യം ആര്‍.എസ്.എസ് മറച്ചുവെക്കുന്നത് ദുഖമുണ്ടെന്നും സത്യാകി പറഞ്ഞു.

നാഥുറാമിന്റെയും ഗോപാല്‍ ഗോഡ്‌സെയുടെയും എഴുത്തുകള്‍ കുടുംബത്തിന്റെ പക്കലുണ്ടെന്നും ഇവയെല്ലാം സൂചിപ്പിക്കുന്നത് ഗോഡ്‌സെ ആര്‍.എസ്.എസില്‍ നിന്നും പോയിട്ടില്ലെന്നതാണെന്നും സത്യാകി പറയുന്നു.

ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ സംഘടന കോടതിയെ സമീപിച്ചിരിക്കെയാണ് ഗോഡ്‌സെ ആര്‍.എസ്.എസുകാരനാണെന്ന വെളിപ്പെടുത്തല്‍ വീണ്ടും ഉണ്ടായിരിക്കുന്നത്.


നാഥുറാം ഗോഡ്‌സെ ആര്‍.എസ്.എസ് വിട്ടിരുന്നില്ല; ഗോഡ്‌സെയുടെ സഹോദരന്റെ അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം


1994 ജനുവരിയില്‍ “ഫ്രണ്ട്‌ലൈന്‍” നല്‍കിയ അഭിമുഖത്തില്‍ ഗോഡ്‌സെ ആര്‍.എസ്.എസുകാരനായിരുന്നുവെന്ന് ഗോപാല്‍ ഗോഡ്‌സെ പറഞ്ഞിരുന്നു.

“ഞങ്ങള്‍ സഹോദരങ്ങളെല്ലാം ആര്‍.എസ്.എസിലായിരുന്നു. നാഥുറാം, ദത്താത്രേയ, ഗോവിന്ദ് ഞങ്ങളെല്ലാം. ഞങ്ങള്‍ വീട്ടില്‍ വളര്‍ന്നതിനേക്കാള്‍ കൂടുതല്‍ ആര്‍.എസ്.എസിലാണ് വളര്‍ന്നതെന്ന് പറയാം. ആര്‍.എസ്.എസ് ഞങ്ങള്‍ക്കു കുടുംബംപോലെയായിരുന്നു. ആര്‍.എസ്.എസിന്റെ ബൗദ്ധിക് കാര്യവാഹ് ആയി നാഥുറാം മാറി. അദ്ദേഹത്തിന്റെ മൊഴിയില്‍ ആര്‍.എസ്.എസ് വിട്ടെന്ന് പറയുന്നു. ഗാന്ധിവധത്തിനുശേഷം ഗോള്‍വാള്‍ക്കറും ആര്‍.എസ്.എസും വലിയ പ്രതിസന്ധിയിലായിരുന്നതുകൊണ്ടാണ് നാഥുറാം അങ്ങനെ പറഞ്ഞത്.  അല്ലാതെ നാഥുറാം ആര്‍.എസ്.എസ് വിട്ടിരുന്നില്ല. ആര്‍.എസ്.എസില്‍ ബൗദ്ധിക് കാര്യവാഹ് ആയിരിക്കുമ്പോള്‍തന്നെ 1944 ല്‍ നാഥുറാം ഹിന്ദുമഹാസഭയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു.”

We use cookies to give you the best possible experience. Learn more