| Tuesday, 18th November 2014, 2:53 pm

'ദേശ നായകനാണ് ഗോഡ്‌സെ'; ഗ്ലോബല്‍ ഹിന്ദു ഫൗണ്ടേഷന്‍ കേന്ദ്രമന്ത്രിസഭയ്‌ക്കെഴുതിയ കത്തിന്റെ പ്രസക്തഭാഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

“….അത്തരം ദേശീയ നേതാക്കളുടെ ഹീറോയിസം, ഭാരതത്തോടുള്ള സ്‌നേഹം, ബ്രിട്ടീഷ് ഭരണകര്‍ത്താക്കര്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍, അവരുടെ തൂക്കിക്കൊലകളും/സഹനങ്ങളുമെല്ലാം പഠിപ്പിക്കേണ്ട സമയം ഇതാണ്. അവരുടെ രക്തസാക്ഷത്വം സമാനതകളില്ലാത്തതവും പകരം വയ്ക്കാനാവാത്തതുമാണ്. ഭാരത ജനതയ്ക്ക് അവരുടെ സ്വാതന്ത്ര്യം അഭിമാനത്തോടെയും അന്തസ്സോടെയും ആസ്വദിക്കാനായി അവര്‍ സന്തോഷത്തോടെ അവരുടെ ജീവിതം ബലികഴിച്ചു.” കത്ത് വിശദീകരിക്കുന്നു.

ഒപ്പീനിയന്‍ | തീസ്റ്റ സെറ്റില്‍വാദ്

അടുത്തകാലത്താണ് ഗാന്ധിയെ കൊന്നത്ആര്‍.എസ്.എസ് ആണെന്ന വിവാദ പരാമര്‍ശത്തിന് കേരളത്തിലെ പ്രസിദ്ധ ചിന്തകന്‍ ബി. രാജീവന് നിയമഭീഷണിയും അല്ലാത്ത ഭീഷണിയുമൊക്കെ നേരിടേണ്ടിവന്നത്. ഇന്ത്യയെ തന്നെ ഇന്ന് ശക്തമായി ബാധിച്ചിരിക്കുന്ന ഒന്നാണ് ഹിന്ദു ഭീകരവാദം. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാനും ഇവിടുത്തെ മതന്യൂനപക്ഷങ്ങളെയും കീഴാളരെയും തച്ചുതകര്‍ക്കുകയോ ആട്ടിപ്പായിക്കുകയോ വംശീയമായി ഉന്മൂലനം ചെയ്യുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഹിന്ദു ഭീകരവാദം പ്രവര്‍ത്തിക്കുന്നത്. മതന്യൂനപക്ഷങ്ങളുടെ ഏറ്റവും ചെറിയ വാചകങ്ങളെ പോലും വളച്ചൊടിക്കുകയും അതില്‍ രാജ്യദ്രോഹവും മതനിന്ദയും വ്യാഖ്യാനിച്ചുകണ്ടെത്തുന്ന ഭരണകൂടത്തിനുമുന്നില്‍ പലപ്പോഴും ഹിന്ദുഭീകരവാദത്തിന്റെ മതനിന്ദകളോ വെല്ലുവിളികളോ മുസ്‌ലീങ്ങളെ കൊല്ലണമെന്നു തന്നെയുള്ള ആഹ്വാനങ്ങളോ കണ്ണില്‍ പിടിക്കാറില്ല. പ്രവീണ്‍ തൊഗാടിയമുതല്‍ മരിച്ചുപോയ ശിവസേനാ നേതാവ് ബാല്‍ താക്കറെയും അധ്വാനിയുമടക്കമുള്ള സംഘപരിവാര സംഘടനാ നേതാക്കള്‍ തങ്ങളുടെ വിഷമയപ്രഭാഷണങ്ങള്‍ നടത്തിയിട്ടും ചോദ്യം ചെയ്യപ്പെടാതെ വിഹരിക്കുന്ന സാംസ്‌കാരിക മണ്ഡലമായി എന്നേ ഇന്ത്യന്‍ രാഷ്ട്രീയ സാംസ്‌കാരിക ഇടങ്ങള്‍ മാറിയിരിക്കുന്നു. ഇതിന്റെ അനുരണനങ്ങളല്ല, പ്രയോഗങ്ങള്‍ക്കു തന്നെ നമ്മള്‍ സാക്ഷ്യം വഹിച്ചവരുമാണ്. ഇപ്പോള്‍ ഇതാ ആര്‍.എസ്.എസ് അടക്കമുള്ള ഹിന്ദു വര്‍ഗീയ സംഘടനകള്‍ക്ക് താങ്ങായി ആഗോള ഹിന്ദുഭീകരവാദ സംഘടനകളുടെ വെല്ലുവിളികളും ഉയര്‍ന്നിരിക്കുന്നു. ഗോഡ്‌സെയെ അവര്‍ തന്നെ ദേശനായകനായി പ്രഖ്യാപിച്ചിരിക്കുന്നു. ബി. രാജീവനടക്കമുള്ളവര്‍ പറഞ്ഞത് കേവലം ആരോപണങ്ങളല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഗ്ലോബല്‍ ഹിന്ദു ഫൗണ്ടേഷന്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിക്ക് എഴുതിയ കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വര്‍ഗീയവാദ വിരുദ്ധ സമരത്തിന്റെ മുന്നില്‍ നിന്നു പോരാടുന്ന പ്രശസ്ത സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തക തീസ്റ്റ സെറ്റില്‍വാദ് നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു…

“മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ “ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം ലഭിയ്ക്കാന്‍ വേണ്ടി പോരാടിയ” ഒരു “ദേശീയ ഹീറോ” ആണ്. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും പഠിപ്പിക്കപ്പെടേണ്ട ദേശീയ നേതാക്കളുടെ കൂട്ടത്തില്‍ പ്രധാനിയായി ഉള്‍പ്പെടുത്തേണ്ട അദ്ദേഹത്തിന്റെ ഖ്യാതി മുന്‍ സര്‍ക്കാറുകള്‍ കളങ്കപ്പെടുത്തി.”

കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് 2014 നവംബര്‍ 15 എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു.  സേവ്‌ടെമ്പിള്‍സ്.ഒആര്‍ജി എന്ന വെബ്‌സൈറ്റിന്റെയും “മിഷന്‍ ടു സേവ് ഹിന്ദുയിസം ആന്റ് ഹിന്ദു ടെമ്പിള്‍സിന്റെ വെബ്‌സൈറ്റിന്റെയും ഹോം പേജില്‍ ഈ കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രോജക്ട് ഓഫ് ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷനും 2012 ജൂണില്‍ ഹൈദരാബാദില്‍ ആരംഭിച്ച സെയ്‌വ് ടെമ്പിള്‍ ഓഫീസും എല്ലായ്‌പ്പോഴും ഇത് ആവര്‍ത്തിക്കുന്നു.

“ഭാവി തലമുറയ്ക്ക് സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി ജീവന്‍ ബലികഴിപ്പിച്ച” ദേശീയ നേതാക്കളെക്കുറിച്ച് പഠിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കണമെന്നാണ് ഈ കത്ത് ആവശ്യപ്പെടുന്നത്. ഈ കത്ത് പ്രകാരം ഗോഡ്‌സെ അത്തരത്തിലൊരു നേതാവത്രേ!!

“….അത്തരം ദേശീയ നേതാക്കളുടെ ഹീറോയിസം, ഭാരതത്തോടുള്ള സ്‌നേഹം, ബ്രിട്ടീഷ് ഭരണകര്‍ത്താക്കര്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍, അവരുടെ തൂക്കിക്കൊലകളും/സഹനങ്ങളുമെല്ലാം പഠിപ്പിക്കേണ്ട സമയം ഇതാണ്. അവരുടെ രക്തസാക്ഷത്വം സമാനതകളില്ലാത്തതവും പകരം വയ്ക്കാനാവാത്തതുമാണ്. ഭാരത ജനതയ്ക്ക് അവരുടെ സ്വാതന്ത്ര്യം അഭിമാനത്തോടെയും അന്തസ്സോടെയും ആസ്വദിക്കാനായി അവര്‍ സന്തോഷത്തോടെ അവരുടെ ജീവിതം ബലികഴിച്ചു.” കത്ത് വിശദീകരിക്കുന്നു.

“മാര്‍ക്‌സിസ്റ്റുകളും മുസ്‌ലിങ്ങളും പടിഞ്ഞാറന്‍ ചരിത്രകാരും എഴുതിയ മിക്ക പുസ്തകങ്ങളും വിധ്വംസകവും, മര്യാദയില്ലാത്തതും, അസഹ്യമായതും, ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രവുമായി യോജിക്കാത്തതും, ദേശീയ സ്വാതന്ത്ര്യ സമരസേനാനികളെ വളരെയധികം അപമാനിക്കുന്നതും, സനാദന ധര്‍മ്മത്തെ തകര്‍ക്കുന്നതും, ഹിന്ദുത്വത്തെ ദൃഢമാക്കാന്‍ മഹാ ചക്രവര്‍ത്തികള്‍ നല്‍കിയ സംഭാവനകളെ അവഗണിക്കുന്നതും, മുസ്‌ലിം അക്രമികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് നല്‍കിയ സംഭാവകളെ മഹത്വവത്കരിക്കുകയും ചെയ്യുന്നതാണ്” എന്നാണ് കത്തില്‍ പറയുന്നത്. “നെഹ്‌റുവിയന്‍ ചരിത്രകാരന്മാരുടെ എഴുത്തുകള്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന” സുബ്രഹ്മണ്യന്‍ സ്വാമിയെ കത്തില്‍ പ്രശംസിക്കുന്നുമുണ്ട്.

ഗോഡ്‌സെയ്‌ക്കൊപ്പം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഈ കത്തില്‍ പരാമര്‍ശിക്കപ്പെട്ട മറ്റ് നേതാക്കള്‍, ബാലഗംഗാധര തിലക്, ലാല ലജ്പത് റായ്, ബിപിന്‍ ചന്ദ്ര പാല്‍, സുഭാഷ് ചന്ദ്ര ബോസ്, വീര്‍ സവര്‍ക്കര്‍, ഭഗത് സിങ്, രാജ് ഗുരു, സുഖ്‌ദേവ്, ചന്ദ്രശേഖര്‍ ആസാദ്, വസുദേവ് ബല്‍വന്ദ് ഫഡ്‌കെ, ചപേക്കര്‍ ബ്രദേഴ്‌സ് എന്നിവരാണ്. ഗാന്ധിയുടെ പേര് ഈ ലിസ്റ്റില്‍ ഇല്ലെന്ന് പറയേണ്ടതില്ലല്ലോ. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇല്ല. സര്‍ദാര്‍ പട്ടേലിന്റെ പേരു പോലും ഇല്ല.

അമേരിക്കയിലുള്ള കാവിബ്രിഗേഡ്‌സില്‍ നിന്നാണ് സേവ് ടെമ്പിള്‍ എന്ന പദ്ധതിക്ക് പൂര്‍ണമായും ഫണ്ട് എത്തുന്നത്. ഈ പദ്ധതിക്ക് ഫണ്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യര്‍ത്ഥനയില്‍ പണം നല്‍കാന്‍ കഴിവുള്ളവരുടെ ലിസ്റ്റും കൊടുത്തിട്ടുണ്ട്. ഇതില്‍ തന്നെ ഗ്ലോബല്‍ ഹിന്ദു ഫൗണ്ടേഷന്‍ അമേരിക്കന്‍ ഇന്‍കം ടാക്‌സ് റൂള്‍സില്‍  നിന്നും ഒഴിവാക്കപ്പെട്ട സംഘടനയാണ്. സേവ് ടെമ്പിള്‍ പദ്ധതി എഫ്.സി.ആര്‍.എയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തതാണോയെന്ന് വ്യക്തമല്ല.

“മാര്‍ക്‌സിസ്റ്റുകളും മുസ്‌ലിങ്ങളും പടിഞ്ഞാറന്‍ ചരിത്രകാരും എഴുതിയ മിക്ക പുസ്തകങ്ങളും വിധ്വംസകവും, മര്യാദയില്ലാത്തതും, അസഹ്യമായതും, ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രവുമായി യോജിക്കാത്തതും, ദേശീയ സ്വാതന്ത്ര്യ സമരസേനാനികളെ വളരെയധികം അപമാനിക്കുന്നതും, സനാദന ധര്‍മ്മത്തെ തകര്‍ക്കുന്നതും, ഹിന്ദുത്വത്തെ ദൃഢമാക്കാന്‍ മഹാ ചക്രവര്‍ത്തികള്‍ നല്‍കിയ സംഭാവനകളെ അവഗണിക്കുന്നതും, മുസ്‌ലിം അക്രമികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് നല്‍കിയ സംഭാവകളെ മഹത്വവത്കരിക്കുകയും ചെയ്യുന്നതാണ്” എന്നാണ് കത്തില്‍ പറയുന്നത്. “നെഹ്‌റുവിയന്‍ ചരിത്രകാരന്മാരുടെ എഴുത്തുകള്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന” സുബ്രഹ്മണ്യന്‍ സ്വാമിയെ കത്തില്‍ പ്രശംസിക്കുന്നുമുണ്ട്.

“ദശാബ്ദങ്ങളായി അമ്മ ഭാരതത്തെ പ്രഹരിക്കുന്ന ഈ ചരിത്രകാരന്മാരെയെല്ലാം കത്തിക്കേണ്ട സമയമിതാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. എന്നിട്ട് ഇന്ത്യയുടെ സനാദന ധര്‍മ്മത്തിന്റെ സമ്പുഷ്ടിയെ പ്രശംസിക്കുന്ന പണ്ഡിതന്മാരെ നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങിലും, ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്ററി എഡ്യുക്കേഷനിലും, നാഷണല്‍ സെന്‍സര്‍ ബോര്‍ഡിലും മറ്റ് ഏജന്‍സികളിലും നിയമിക്കണം. നഷ്ടപ്പെട്ടതിനെ തിരിച്ചുപിടിക്കാനുള്ള, സ്‌കൂള്‍ കരിക്കലും നവീകരിക്കാനുള്ള, ഈ ഇടതുപക്ഷ നെഹ്രുവിയന്‍ ചരിത്രകാരന്മാരുടെ കൃത്രിമ പ്രശസ്തി പൊളിച്ച് ചരിത്രം തിരുത്തിയെഴുതേണ്ട സമയമിതാണ്.

അടുത്തപേജില്‍ തുടരുന്നു

“കൃഷ്ണ ജന്മഭൂമി എങ്ങനെയാണ് തകര്‍ക്കപ്പെട്ടത്, അയോധ്യ എങ്ങനെയാണ് ബാബറി മസ്ജിദായി മാറ്റിയത്, കാശി വിശ്വനാഥ ക്ഷേത്രം എങ്ങനെയാണ് നശിപ്പിക്കപ്പെടുകയും അതിന് മുന്നില്‍ പള്ളി സ്ഥാപിക്കുകയും ചെയ്തത്, എങ്ങനെയാണ് 2000ത്തിലധികം ക്ഷേത്രങ്ങള്‍ പള്ളികളായി മാറിയത്” എന്നീ കാര്യങ്ങളും മോദി സര്‍ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഈ കത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളെല്ലാം മുഴുവനായി പിടിച്ചടക്കാന്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് ശ്രമിക്കുന്ന കാലത്താണ് ഈ കത്ത് വന്നിരിക്കുന്നത്. ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള “ശിക്ഷ ബചാവോ ആന്ദോളന്‍” ദേശീയ തലത്തില്‍ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുകയാണ്. രാധാകൃഷ്ണന്‍, മുദ്ധലിയാര്‍, കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പുനപരിശോധിക്കുന്നതിനായി 200 “വിദ്യാഭ്യാസ വിചക്ഷണന്‍മാരെയും പ്രവര്‍ത്തകരെയും” പങ്കെടുപ്പിച്ച് ഉജ്ജയിനില്‍ കോണ്‍ഫറന്‍സ് നടത്താനിരിക്കുന്നതിന്റെ മുന്നോടിയാണ് ഈ കത്ത്.  അധീശത്തപരവും സങ്കുചിതവുമായ ചരിത്രരചയിതാക്കള്‍ മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് ചോദ്യം ചെയ്യാത്തവിധമുള്ള തങ്ങളുടെ അധികാരം പ്രയോഗിക്കുകയാണെന്ന് ഇതില്‍ നിന്നും മനസിലാക്കാം.

1980 മുതല്‍ വര്‍ഗീയമായ മുതലെടുപ്പ് നടത്താനും ധ്രുവീകരണത്തിനും ഉപയോഗിക്കുന്ന മൂന്ന് പ്രദേശങ്ങളുടെ -ഫൈസാബാദ്-അയോധ്യ, കാശി, മഥുര- രാഷ്ട്‌രീയപ്രാധാന്യത്തെ കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തെറ്റിധരിപ്പിക്കാന്‍ മോദിയെ ഉപദേശിക്കുന്നുമുണ്ട് ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്‍  സ്മൃതി ഇറാനിക്ക് ഇന്ന് അയച്ച ഈ കത്തില്‍.

1992 ഡിസംബര്‍ 6ന് നിയമവിരുദ്ധമായി തകര്‍ത്ത 400 വര്‍ഷം പഴക്കമുള്ള ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തെ പ്രശ്‌നം ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നിലാണ്. മറ്റ് രണ്ട് സ്ഥലങ്ങളായ മഥുരയും കാശിയും ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി ബജ്രംഗദള്‍ പടയുടെ മനസിലുള്ളവയാണ്. ഈ സ്ഥലങ്ങളിലുള്ള ക്ഷേത്രങ്ങളും സമീപം സ്ഥിതിചെയ്യുന്ന പള്ളികള്‍ “തകര്‍ക്കാനും” “നിലമൊരുക്കാനു”മാണ് ഈ പട ലക്ഷ്യമിടുന്നത്. നിലവില്‍ അവയെല്ലാം പ്ലെയ്‌സസ് ഓഫ് വേര്‍ഷിപ്പ് നിയമത്തിന്റെ കീഴില്‍ വരുന്നതാണ്, 1991ല്‍ ഇത്തരം സ്ഥാപനങ്ങള്‍ സംരക്ഷിക്കാനായി സുപ്രീം കോടതി നിര്‍ദേശിച്ച നിയമത്തിന്റെ കീഴില്‍ വരുന്നതാണ്.

“കൃഷ്ണ ജന്മഭൂമി എങ്ങനെയാണ് തകര്‍ക്കപ്പെട്ടത്, അയോധ്യ എങ്ങനെയാണ് ബാബറി മസ്ജിദായി മാറ്റിയത്, കാശി വിശ്വനാഥ ക്ഷേത്രം എങ്ങനെയാണ് നശിപ്പിക്കപ്പെടുകയും അതിന് മുന്നില്‍ പള്ളി സ്ഥാപിക്കുകയും ചെയ്തത്, എങ്ങനെയാണ് 2000ത്തിലധികം ക്ഷേത്രങ്ങള്‍ പള്ളികളായി മാറിയത്” എന്നീ കാര്യങ്ങളും മോദി സര്‍ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഈ കത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

1992 ല്‍ 400 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചതുമുതല്‍ ഉയര്‍ത്തപ്പെട്ട കുപ്രസിദ്ധ മുദ്രാവാക്യം “അഭി തൊ ബസ് യാ ജാന്‍കി ഹെ, കാശി മഥുര ബാക്കി ഹെ” (ഇത് ഒരു സൂചനമാത്രമാണ്. കാശി/ബനാറസും മഥുരയും ബാക്കിയുണ്ട്) ഇപ്പോഴും സജീവമാണ്.

“കൃഷ്ണ ജന്മഭൂമി എങ്ങനെയാണ് തകര്‍ക്കപ്പെട്ടത്, അയോധ്യ എങ്ങനെയാണ് ബാബറി മസ്ജിദായി മാറ്റിയത്, കാശി വിശ്വനാഥ ക്ഷേത്രം എങ്ങനെയാണ് നശിപ്പിക്കപ്പെടുകയും അതിന് മുന്നില്‍ പള്ളി സ്ഥാപിക്കുകയും ചെയ്തത്, എങ്ങനെയാണ് 2000ത്തിലധികം ക്ഷേത്രങ്ങള്‍ പള്ളികളായി മാറിയത്” എന്നീ കാര്യങ്ങളും മോദി സര്‍ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഈ കത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

സ്‌കൂളില്‍ ഭഗവത് ഗീത പഠിപ്പിക്കേണ്ടത് നിര്‍ബന്ധമാക്കണമെന്നതാണ് ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്‍ നല്‍കിയിരിക്കുന്ന മറ്റൊരു നിര്‍ദേശം. കത്തില്‍ അവര്‍ പറയുന്നു “…. മനുഷ്യ ബോധം ഉണര്‍ത്താനും ശരീരവും, മനസും ആത്മാവും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്താനും കുറച്ച് വരികള്‍ മന്ത്രിക്കുന്നതിലൂടെ സാധിക്കും. അതിന് പുറമേ അറിവ് ആഗിരണം ചെയ്യാനുള്ള തലച്ചോറിന്റെ ക്ഷമത ഇത് വര്‍ധിപ്പിക്കും; വ്യക്തികളെ അവരുടെ ധര്‍മ്മത്തിന്റെ ഉത്തരവാദിത്തം പഠിപ്പിക്കും; ഭക്തി, ജ്ഞാന, കര്‍മ്മ, രാജയോഗം എന്നിവയുടെ പ്രാധാന്യം പ്രതിപാദിക്കുന്നുണ്ട്; വ്യക്തികളെ ഭയരഹിതരാക്കുകയും പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനും അഭിമുഖീകരിക്കാനും ആവശ്യമായ ശക്തിനല്‍കുകയും ചെയ്യും; മനുഷ്യനെ നിലനിര്‍ത്തുന്നതിനായി ധര്‍മ്മം മുറുകെപ്പിടിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്നു; അങ്ങനെ പോകുന്നു. ഭഗവത് ഗീത പഠിക്കാനും, മന്ത്രിക്കാനും പ്രായമൊരു പ്രശ്‌നമല്ല. മൂന്ന് വയസുള്ള കുട്ടിവരെ ഈ മഹത്തായ ശ്ലോകം മന്ത്രിക്കുന്നുണ്ട്. അതിലെ സന്ദേശങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ല.”

രാമായണവും പഠിപ്പിക്കണം-” എല്ലാ ഹിന്ദുവിന്റെയും ചുണ്ടിലുള്ളതാണ് രാമനാമം. ഒരു മാതൃകാപുത്രന്‍, മാതൃകാ സഹോദരന്‍, മാതൃകാ ഭര്‍ത്താവ്, മാതൃകാ ശത്രു, മാതൃകാ രാജാവ് ആരാണെന്ന് അദ്ദേഹമാണ് നമ്മളെ പഠിപ്പിച്ചത്. തരണം ചെയ്യാനാവാത്ത പ്രതിബന്ധങ്ങള്‍ക്കിടയിലും ധര്‍മ്മം എങ്ങനെയാണ് മുറുകെപ്പിടിക്കേണ്ടതെന്ന് അദ്ദേഹമാണ് നമ്മളെ പഠിപ്പിച്ചത്.

“… സിത, ലക്ഷ്മണന്‍, ഭരതന്‍, ദശരഥന്‍, ജഡായു, വാലി, വിഭീഷണന്‍, ഭഗവാന്‍ ഹനുമാന്‍ എന്നിവരാണ് വര്‍ഷങ്ങളായി ഭാരതത്തിന്റെ മനസും ശരീരവും ആത്മാവും രൂപപ്പെടുത്തിയത്. എങ്ങനെയാണ് ധാര്‍മ്മികമായി ജീവിക്കുകയെന്ന് ഈ കഥാപാത്രങ്ങള്‍ നമ്മളെ പഠിപ്പിച്ചു. പേരും പ്രശസ്തിയും പരിഗണിക്കാതെ നീതി നടപ്പിലാക്കുന്ന രാമരാജ്യം എങ്ങനെ കൊണ്ടുവരാമെന്ന് അവര്‍ പഠിപ്പിച്ചു. മനുഷ്യ ജീവിതത്തെ ഉയര്‍ത്തണമെങ്കില്‍ ധര്‍മ്മം, പരസ്പരം ആദരവ്, ഭക്തി, ആത്മീയത, രാജഭക്തി, ശൗര്യം, ബുദ്ധി, ജ്ഞാനം എന്നിവ പിന്തുടരണമെന്നാണ് രാമായണം പഠിപ്പിക്കുന്നത്. രാമായണത്തിലെ സന്ദേശങ്ങള്‍ ഏഷ്യ മുഴുവന്‍ വ്യാപിച്ചിട്ടുണ്ട്. കംബോഡിയ, ജാവ, ലാവോസ്, മലേഷ്യ, സുമാത്ര, തായ്‌ലാന്റ്, ബാലി, തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇന്നും അതിന്റെ പ്രശസ്തി വ്യാപിച്ചിട്ടുണ്ട്.

കടപ്പാട്: കമ്മ്യൂണലിസം കോമ്പാറ്റ്

We use cookies to give you the best possible experience. Learn more