| Monday, 4th October 2021, 5:03 pm

ഗോഡ്‌സെ കമ്യൂണിസ്റ്റായിരുന്നു: പി.കെ. കൃഷ്ണദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്‌സെ കമ്യൂണിസ്റ്റായിരുന്നെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗോഡ്സെക്ക് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുണ്ടായിരുന്നു. ആ രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായാണ് ബന്ധം,’ കൃഷ്ണദാസ് പറഞ്ഞു.

ഗോഡ്സെയുടെ കാലത്ത് ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ എന്‍.സി. ചാറ്റര്‍ജിയായിരുന്നു. എന്‍.സി. ചാറ്റര്‍ജിയുടെ മകനാണ് സോമനാഥ് ചാറ്റര്‍ജി. അവരുടെ കുടുംബപശ്ചാത്തലം മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതായിരുന്നു.

എന്‍.സി. ചാറ്റര്‍ജിയും സോമനാഥ് ചാറ്റര്‍ജിയുമെല്ലാം ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ടവരാണ്. പിന്നീട് സോമനാഥ് ചാറ്റര്‍ജി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവെന്നും കൃഷ്ണദാസ് പറഞ്ഞു.

‘എന്‍.സി. ചാറ്റര്‍ജി ആദ്യം കൊല്‍ക്കത്തയില്‍നിന്ന് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് രണ്ടുതവണ തോറ്റു. ഇതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചതും ജയിച്ചതും,’ അദ്ദേഹം പറഞ്ഞു.

ഗോഡ്സെയുടെ ചരിത്രമൊക്കെ കമ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മഹാത്മാഗാന്ധി ജീവിച്ചിരിപ്പുണ്ടെങ്കില്‍ ആര്‍.എസ്.എസുകാരനാകുമായിരുന്നുവെന്ന വാദം കൃഷ്ണദാസ് ആവര്‍ത്തിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Godse Communist says PK Krishnadas BJP

We use cookies to give you the best possible experience. Learn more