കണ്ണൂര്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്‌സെ കമ്യൂണിസ്റ്റായിരുന്നെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗോഡ്സെക്ക് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുണ്ടായിരുന്നു. ആ രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായാണ് ബന്ധം,’ കൃഷ്ണദാസ് പറഞ്ഞു.
ഗോഡ്സെയുടെ കാലത്ത് ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ എന്‍.സി. ചാറ്റര്‍ജിയായിരുന്നു. എന്‍.സി. ചാറ്റര്‍ജിയുടെ മകനാണ് സോമനാഥ് ചാറ്റര്‍ജി. അവരുടെ കുടുംബപശ്ചാത്തലം മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതായിരുന്നു.
എന്‍.സി. ചാറ്റര്‍ജിയും സോമനാഥ് ചാറ്റര്‍ജിയുമെല്ലാം ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ടവരാണ്. പിന്നീട് സോമനാഥ് ചാറ്റര്‍ജി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവെന്നും കൃഷ്ണദാസ് പറഞ്ഞു.