| Friday, 2nd June 2017, 9:12 am

നിരവധി തവണ ശ്രമിച്ചിട്ടും സാക്ഷി മാലിക്കിനെ കാണാന്‍ സാധിക്കാതെ ബേസില്‍; ഒടുവില്‍ വഴിവക്കില്‍ കണ്ടു മുട്ടിയപ്പോള്‍ താരം പറഞ്ഞത് കേട്ട് അന്തം വിട്ട് ഗോദക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: ടോവിനോ തോമസും പഞ്ചാബി താരം വാമിഖ ഗബ്ബിയും പ്രധാന വേഷത്തിലെത്തിയ ഗോദ തിയറ്ററുകളില്‍ ഇപ്പോഴും തകര്‍ത്തോടുകയാണ്. ഗുസ്തിക്കാരുടെ കഥ പറയുന്ന ചിത്രമായതിനാല്‍ സംവിധായകന്റെ അതിയായ മോഹമായിരുന്നു ചിത്രം ഒളിമ്പിക് മെഡല്‍ ജേതാവായ സാക്ഷി മാലിക്കിനെ ചിത്രം കാണിക്കണമെന്ന്. എന്നാല്‍ നിരവധി തവണ ശ്രമിച്ചിട്ടും അത് സാധിച്ചില്ല.


Also Read: ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം


പക്ഷെ തന്റെ ബംഗളൂരു യാത്രയില്‍ ബേസില്‍ സാക്ഷിയെ അവിചാരിതമായി കണ്ടു. അപ്രതീക്ഷിതമായി ഇഷ്ടതാരത്തെ കണ്ടപ്പോള്‍ ബേസില്‍ തന്റെ സിനിമയെക്കുറിച്ച് കുറിച്ച് സാക്ഷിയോട് പറഞ്ഞു. സാക്ഷിയുടെ മറുപടി ബേസിലിനെ ശരിക്കും ഞെട്ടിച്ചു. ബേസില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ.

പഞ്ചാബിയായ ഗുസ്തിക്കാരി പെണ്‍കുട്ടിയുടെ സിനിമയല്ലേ അത്?സിനിമയെക്കുറിച്ച് നേരത്തേ തന്നെ സാക്ഷി വായിച്ചറിയുകയും ട്രെയ്‌ലര്‍ കാണുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഞാന്‍ സാക്ഷിയ്ക്ക് ഗോദയുടെ പ്രമോ വീഡിയോ കാണിച്ചു കൊടുത്തു. സാക്ഷിയ്‌ക്കൊപ്പം ഭര്‍ത്താവുമുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് കാപ്പി കുടിച്ചു. കുറച്ചു കാലങ്ങളായി മനസ്സില്‍ ആരാധിക്കുന്ന സാക്ഷിയെ നേരിട്ട് കാണാന്‍ കഴിഞ്ഞുവെന്നത് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. സാക്ഷിയെപ്പറ്റി ചിത്രത്തില്‍ പരാമര്‍ശിക്കുന്നുമുണ്ട്. സാക്ഷിയെ വിളിക്കാന്‍ ഞങ്ങള്‍ ഒരുപാട് ശ്രമിച്ചതാണ്. എന്നാല്‍ സാധിച്ചില്ല. ഇപ്പോള്‍ അതിയായ സന്തോഷമുണ്ട്.

We use cookies to give you the best possible experience. Learn more