|

ഗോ എയറിന്റെ ദീപാവലി ഓഫര്‍: നിരക്ക് 1292 മുതല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദീപാവലി ദിവസം യാത്രനിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഗോ എയര്‍ എയര്‍ലൈന്‍. ആഭ്യന്തര യാത്രകള്‍ക്ക് 1,292 രൂപ മുതലും അന്താരാഷ്ട്ര യാത്രകള്‍ക്ക് 4,499 രൂപ മുതലുമാണ് നിരക്ക്. ദീപാവലി ദിവസമായ ഒക്ടോബര്‍ 27 നാണ് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരം.

ഗോ എയര്‍ ശ്യംഖലയിലുള്ള ഏതു സ്ഥലത്തേക്കും യാത്ര ചെയ്യാമെന്നും ഒക്ടോബര്‍ 25 മുതല്‍ 27 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം കമ്പനി പത്രകുറിപ്പില്‍ അറിയിച്ചു.

കണ്ണൂര്‍ – മുംബൈ, കണ്ണൂര്‍ – ഹൈദരാബാദ്, ഹൈദരാബാദ് – ചെന്നൈ, പാറ്റ്ന – കല്‍ക്കത്ത, ഡല്‍ഹി-നാഗ്പൂര്‍, ഡല്‍ഹി – മുംബൈ, ഗോവ – മുംബൈ, ലഖ്നൗ – ഡല്‍ഹി, കൊല്‍ക്കത്ത – ഐസ്വാള്‍, ഡല്‍ഹി – ജമ്മു, ഹൈദരാബാദ് – അഹമ്മദാബാദ്, ബെംഗലുരു – പാറ്റ്ന, നാഗ്പൂര്‍ – പൂനെ തുടങ്ങിയ പ്രധാന റൂട്ടുകളിലേക്കും ഗോ എയര്‍ ശ്യംഖലയിലുള്ള മറ്റു റൂട്ടുകളിലേക്കും യാത്ര ചെയ്യാം.

അന്താരാഷ്ട്ര ശ്യംഖലയില്‍ അബുദാബി-കണ്ണൂര്‍, കുവൈറ്റ്-കണ്ണൂര്‍, കണ്ണൂര്‍-ദുബായ്, അബുദാബി-മുംബൈ, ബാങ്കോക്ക്-മുംബൈ, ബാങ്കോക്ക്-ഡല്‍ഹി, സിംഗപ്പൂര്‍-കൊല്‍ക്കത്ത, ബെംഗലുരു-സിംഗപ്പൂര്‍ തുടങ്ങിയ പ്രധാന റൂട്ടുകളിലുള്‍പ്പെടെ ഗോ എയര്‍ സര്‍വീസുള്ള എല്ലാ റൂട്ടുകളിലേക്കും യാത്ര ചെയ്യാമെന്നും കമ്പനി പറയുന്നു.

Content Highlights:  GoAir Diwali Day flash sale – fares start from Rs 1292

Video Stories