| Thursday, 16th December 2021, 11:57 am

ബി.ജെ.പി മന്ത്രിക്കെതിരെ ലൈംഗികാരോപണം; ചിത്രങ്ങളും വാട്‌സാപ്പ് ചാറ്റുകളും പുറത്തുവന്നതിന് പിന്നാലെ രാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ലൈംഗികാരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ ഗോവ നഗരവികസന മന്ത്രിയും ബി.ജെ.പി നേതാവുമായ മിലിന്ദ് നായിക് രാജിവെച്ചു.

നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് രാജിയെന്നാ
ണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ഗോവയിലെ മന്ത്രിക്കെതിരെ ലൈംഗികാരോപണവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ രംഗത്തെത്തിയിരുന്നു. ഒരു സംസ്ഥാന മന്ത്രി ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്തിന് ഇക്കാര്യം അറിയാമെന്നും അദ്ദേഹം തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

സ്ത്രീയെ മന്ത്രി ഭീഷണിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും ഫോണ്‍ രേഖകളും ഉണ്ടെന്നും ഒരു എം.എല്‍.എ ആകാന്‍ കൂടി മിലിന്ദിന് യോഗ്യതയില്ലെന്നും ചോദങ്കര്‍ പറഞ്ഞിരുന്നു.

” ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട സ്ത്രീ തന്റെ അവകാശം ചോദിക്കുമ്പോള്‍ ഇയാള്‍ താനൊരു മന്ത്രിയാണെന്നും തനിക്കെന്തും ചെയ്യാമെന്നും പറയുന്നുണ്ട്. സ്ത്രീയോട് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്ത്രീ അതിന് വിസമ്മതിക്കുകയാണ് ചെയ്യുന്നത്. ഇത് ഓഡിയോയില്‍ കേള്‍ക്കാം,” ഗിരീഷ് ചോദങ്കര്‍ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ചില ചിത്രങ്ങളും വാട്‌സാപ്പ് ചാറ്റുകളും കോണ്‍ഗ്രസ് പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മിലിന്ദ് നായിക്ക് രാജിവെച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Goa minister resigns hours after Congress names him in ‘sex scandal’, CM says resignation accepted for ‘free and fair probe’

We use cookies to give you the best possible experience. Learn more