| Saturday, 16th January 2021, 11:26 pm

ഗോവയിലെ രാജ്യാന്തര ചലച്ചത്രമേളയ്ക്ക് തുടക്കം; ആശംസകളുമായി മോഹന്‍ലാലും വിദ്യാബാലനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗോവ: 51ാമത് അന്താരാഷ്ട ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ തുടക്കമായി. 2021 ജനുവരി 16 മുതല്‍ ജനുവരി 24 വരെയാണ് 51ാമത് ഐ.എഫ്.എഫ്.ഐ അരങ്ങേറുന്നത്.

നിരവധി പേരാണ് മേളയ്ക്ക് ആശംസകളുമായി എത്തിയത്. നടന്‍ മോഹന്‍ലാല്‍, അനുപം ഖേര്‍, വിദ്യ ബാലന്‍, രണ്‍വീര്‍ സിംഗ്, സിദ്ധാന്ത് ചതുര്‍വേദി, അപര്‍ശക്തി ഖുറാന, അനില്‍ കപൂര്‍, മാധുരി ദീക്ഷിത് തുടങ്ങിയവര്‍ മേളയ്ക്ക് ആശംസകളുമായി രംഗത്ത് എത്തി.

വിനോദത്തിനപ്പുറം ലോകമെമ്പാടുമുള്ള ഫിലിം ഇന്‍ഡസ്ട്രികള്‍ക്ക് ഒരുമിക്കാനുള്ള ഒരു പുതിയ പാത ഇതിലൂടെ തുറക്കപ്പെടട്ടെയെന്ന് മോഹന്‍ലാല്‍ ആശംസ വീഡിയോയിലൂടെ പറഞ്ഞു.

ഹൈബ്രിഡ് രീതിയില്‍ ആണ് ഈ വര്‍ഷത്തെ മേള നടക്കുന്നത്. മലയാളത്തില്‍ നിന്ന അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവുമടക്കം ആറ് ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്.

മുഹമ്മദ് മുസ്തഫയുടെ ‘കപ്പേള’, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്’, നിസാം ബഷീറിന്റെ ‘കെട്ട്യോളാണ് എന്റെ മാലാഖ’, പ്രദീപ് കാളിപുറയത്തിന്റെ ‘സേഫ്’, എന്നിവയാണ് ഫീച്ചര്‍ വിഭാഗത്തില്‍ നിന്നുള്ള ചിത്രങ്ങള്‍.

ശരണ്‍ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ സിനിമ. ഇതില്‍ കപ്പേള മുഖ്യധാര സിനിമാ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തമിഴില്‍ നിന്ന് വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍, അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ ‘ചിച്ചോരെ’യും ഇതേവിഭാഗത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Goa IFFI kicks off; Mohanlal and Vidya Balan wish Greetings

We use cookies to give you the best possible experience. Learn more