| Thursday, 17th September 2020, 2:29 pm

'പിറന്നാള്‍ ആഘോഷിച്ച് നടന്നാല്‍ പോര, കൊവിഡ് ചികിത്സാച്ചിലവ് കുറക്കൂ'; ബി.ജെ.പി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോവ: മോദിയുടെ പിറന്നാള്‍ ആഘോഷിച്ച് നടന്നാല്‍ മാത്രം പോരെന്നും കൊവിഡ് ചികിത്സാത്തുക കുറക്കണമെന്നും ബി.ജെ.പിക്കെതിരെ വിമര്‍ശനമുന്നയിച്ച് ഗോവയിലെ കോണ്‍ഗ്രസ് നേതാവ്. ഗോവയില്‍ കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികളില്‍ വലിയ തുകയാണ് ഈടാക്കുന്നതെന്നും മോദിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനൊപ്പം ബി.ജെ.പി സര്‍ക്കാര്‍ ആളുകളുടെ ആരോഗ്യത്തെകുറിച്ചു കൂടി ശ്രദ്ധിക്കണമെന്നും ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഗിരീഷ് ചോദന്‍കര്‍ പറഞ്ഞു.

രാജ്യത്ത് കൊവിഡ് ചികിത്സക്ക് ഏറ്റവും കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നത് ഗോവയിലാണെന്നും ആളുകളുടെ രോഗത്തില്‍ നിന്നും ബിസിനസ് ചെയ്യുകയാണ് ബി.ജെ.പി സര്‍ക്കാര്‍ എന്നും ഗിരീഷ് ചോദന്‍കര്‍ പറഞ്ഞു.

ബി.ജെ.പിയുടെ അജണ്ട ജനങ്ങളെ സേവിക്കുക എന്നതാണെങ്കില്‍ കൊവിഡ് ചികിത്സാ തുക കുറക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സാധാരണക്കരായ ആളുകളെ സഹായിക്കാതെ കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമാവുന്ന രീതിയിലാണ് ബി.ജെ.പിയുടെ പ്രവര്‍ത്തനമെന്നും ഗിരീഷ് ചോദന്‍കര്‍ കൂട്ടിച്ചേര്‍ത്തു.

‘ഗോവയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇവിടുത്തെ സര്‍ക്കാരിനാണ്, സൗത്ത് ഗോവയിലെ ജില്ലാആശുപത്രിയെ മുഴുവനായും കൊവിഡ് ചികിത്സക്കായി മാറ്റാനുള്ള തീരുമാനം വളരെ വൈകിയാണ് സര്‍ക്കാര്‍ എടുത്തത്’, ചോദന്‍കര്‍ പറഞ്ഞു.

മോദിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ കാര്യം നോക്കുന്നതിന് മുമ്പ് കൊവിഡ് 19നെതിരെ പോരാടാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ചോദന്‍കര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: goa govt should subsidise covid treatment in private hospitals to mark pm modis birthday

We use cookies to give you the best possible experience. Learn more