| Saturday, 24th November 2018, 8:52 pm

കൃഷിയിടങ്ങളില്‍ ചെന്ന് വേദമന്ത്രങ്ങള്‍ ചൊല്ലൂ, നിങ്ങള്‍ക്ക് കൂടുതല്‍ വിളവ് ലഭിക്കും: ഗോവ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോവ: വിളവ് കൂടുതല്‍ ലഭിക്കാന്‍ കര്‍ഷകര്‍ വേദമന്ത്രങ്ങള്‍ ചൊല്ലിയാല്‍ മതിയെന്ന് ഗോവ സര്‍ക്കാര്‍. കൃഷിയിടത്തിലെത്തി വേദമന്ത്രങ്ങള്‍ ചൊല്ലിയാല്‍ നല്ല വിളവ് കിട്ടുന്ന കോസ്മിക് ഫാമിംഗ് രീതി പരീക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

കോസ്മിക ഫാമിംഗ് സാധ്യമാക്കിയാല്‍ കൂടുതല്‍ വിളവ് ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. ദിനംപ്രതി ഇരുപത് മിനിട്ട് കൃഷിയിടത്തിലെത്തി വേദമന്ത്രങ്ങള്‍ ചൊല്ലണം. ഇരുപത് ദിവസം ഇങ്ങനെ ചെയ്താല്‍ മതിയെന്നാണ് കോസ്മിക് ഫാമിംഗ് ചെയ്യുന്നവര്‍ പറയുന്നത്.

ALSO READ: ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതില്‍ ഒന്നാം സ്ഥാനം ബി.ജെ.പിക്ക്; ഗുരുതര ആരോപണവുമായി വെള്ളാപ്പള്ളി നടേശന്‍

പ്രപഞ്ചത്തിലെ ഊര്‍ജ്ജം മന്ത്രം ചൊല്ലുന്നതിലൂടെ കൃഷിയിടത്തിലെത്തി വിളവ് വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. മന്ത്രി വിജയ് സര്‍ദേശായി മുമ്പ് ഇതേ ഉപദേശം കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു.

കോസ്മിക് ഫാമിംഗിനെക്കുറിച്ച് ശിവ് യോഗ് ഫൗണ്ടേഷന്‍, ബ്രഹ്മകുമാരീസ് എന്നിവരുമായി ചര്‍ച്ചചെയ്യുമെന്ന് കൃഷി മന്ത്രി വിജയ് സര്‍ദേശായി അറിയിച്ചു.

കോസ്മിക് ഫാമിംഗിലൂടെ സംസ്ഥാനത്തെ കൃഷിസ്ഥലങ്ങളില്‍ പരിസ്ഥിതി സൗഹൃദ ജൈവ ഫാമിംഗ് വര്‍ദ്ധിപ്പിക്കാമെന്നും ഉത്പാദനം കൂട്ടാമെന്നും കൃഷി വകുപ്പ് ഡയറക്ടര്‍ നെല്‍സണ്‍ ഫിഗറെഡോ പറഞ്ഞു.

കൃഷിയിടങ്ങളില്‍ ചെന്ന് വേദമന്ത്രങ്ങള്‍ ചൊല്ലൂ, നിങ്ങള്‍ക്ക് കൂടുതല്‍ വിളവ് ലഭിക്കും: ഗോവ സര്‍ക്കാര്‍

ഗോവ: വിളവ് കൂടുതല്‍ ലഭിക്കാന്‍ കര്‍ഷകര്‍ വേദമന്ത്രങ്ങള്‍ ചൊല്ലിയാല്‍ മതിയെന്ന് ഗോവ സര്‍ക്കാര്‍. കൃഷിയിടത്തിലെത്തി വേദമന്ത്രങ്ങള്‍ ചൊല്ലിയാല്‍ നല്ല വിളവ് കിട്ടുന്ന കോസ്മിക് ഫാമിംഗ് രീതി പരീക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

കോസ്മിക ഫാമിംഗ് സാധ്യമാക്കിയാല്‍ കൂടുതല്‍ വിളവ് ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. ദിനംപ്രതി ഇരുപത് മിനിട്ട് കൃഷിയിടത്തിലെത്തി വേദമന്ത്രങ്ങള്‍ ചൊല്ലണം. ഇരുപത് ദിവസം ഇങ്ങനെ ചെയ്താല്‍ മതിയെന്നാണ് കോസ്മിക് ഫാമിംഗ് ചെയ്യുന്നവര്‍ പറയുന്നത്.

പ്രപഞ്ചത്തിലെ ഊര്‍ജ്ജം മന്ത്രം ചൊല്ലുന്നതിലൂടെ കൃഷിയിടത്തിലെത്തി വിളവ് വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. മന്ത്രി വിജയ് സര്‍ദേശായി മുമ്പ് ഇതേ ഉപദേശം കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു.

കോസ്മിക് ഫാമിംഗിനെക്കുറിച്ച് ശിവ് യോഗ് ഫൗണ്ടേഷന്‍, ബ്രഹ്മകുമാരീസ് എന്നിവരുമായി ചര്‍ച്ചചെയ്യുമെന്ന് കൃഷി മന്ത്രി വിജയ് സര്‍ദേശായി അറിയിച്ചു.

കോസ്മിക് ഫാമിംഗിലൂടെ സംസ്ഥാനത്തെ കൃഷിസ്ഥലങ്ങളില്‍ പരിസ്ഥിതി സൗഹൃദ ജൈവ ഫാമിംഗ് വര്‍ദ്ധിപ്പിക്കാമെന്നും ഉത്പാദനം കൂട്ടാമെന്നും കൃഷി വകുപ്പ് ഡയറക്ടര്‍ നെല്‍സണ്‍ ഫിഗറെഡോ പറഞ്ഞു.

We use cookies to give you the best possible experience. Learn more