പനാജി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു.
40 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ലൂയിസിന്‍ഹോ ഫെലോറോ കോണ്‍ഗ്രസ് വിട്ടത്.
ലൂയിസിന്‍ഹോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
മമതാ ബാനര്‍ജി മോദിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയെന്നും മമതയുടെ തന്ത്രം ബംഗാളില്‍ വിജയം കണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
” പ്രധാനമന്ത്രി മോദി ബംഗാളില്‍ 200 യോഗങ്ങള്‍ നടത്തി അമിത് ഷാ 250 യോഗങ്ങള്‍ നടത്തി. പക്ഷേ ബംഗാളില്‍ വിജയം കണ്ടത് മമതയുടെ തന്ത്രമാണ്,’ ലൂയിസിന്‍ഹോ അഭിപ്രായപ്പെട്ടു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Goa Congress Leader Quits Shortly After Praising Mamata Banerjee