| Thursday, 1st November 2018, 11:53 am

പാര്‍ട്ടിക്കെതിരെ സംസാരിച്ചാല്‍ എനിക്കെതിരെ റെയ്ഡ് നടത്തും; ബി.ജെ.പി എം.എല്‍.എ ഫ്രാന്‍സിസ് ഡിസൂസ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോവ: പാര്‍ട്ടിക്കെതിരെ സംസാരിച്ചാല്‍ താന്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് നേരിടേണ്ടി വരുമെന്ന് ഗോവ ബി.ജെ.പി എം.എല്‍.എയും മുന്‍ ഉപമുഖ്യമന്ത്രിയുമായി ഫ്രാന്‍സിസ് ഡിസൂസ.

“കഴിഞ്ഞ ഇരുപത് വര്‍ഷമായി എനിക്കെതിരെ മോശം വാര്‍ത്തകളൊന്നും തന്നെ വന്നിട്ടില്ല. എന്നാല്‍ നാളെയെന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല”- പരീക്കര്‍ മന്ത്രിസഭയിലെ മുന്‍ നിയമമന്ത്രി കൂടിയായ ഡിസൂസ പറഞ്ഞു


Also Read മനോജ് എബ്രഹാമിനെതിരായ “പോലീസ് നായ” പ്രയോഗം ജനാധിപത്യപരം; കേസ് നിലനില്‍ക്കില്ല; ന്യായീകരണവുമായി ഗോപാലകൃഷ്ണന്‍


“പാര്‍ട്ടിക്കെതിരെ സംസാരിച്ചതിന് നാളെ എന്റെ വീട്ടില്‍ സി.ബി.ഐയോ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റോ റെയ്ഡ് നടത്തിയേക്കാം, ചിലപ്പോള്‍ നാഷണല്‍ സെക്യൂരിറ്റി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തേക്കാം”- അദ്ദേഹം പറഞ്ഞു.

2017ല്‍ പാര്‍ട്ടിക്കെതിരെ സംസാരിച്ചതിന് മുന്‍ മന്ത്രി ലക്ഷമികാന്ത് പരേസ്‌കറിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടന്നതായും അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്കു ശേഷം അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ഉടനെയാണ് ഡിസൂസയുടെ ആരോപണം.

We use cookies to give you the best possible experience. Learn more