| Tuesday, 13th April 2021, 5:23 pm

ഗോവയില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടി; എന്‍.ഡി.എ സഖ്യമുപേക്ഷിക്കുന്നതായി ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ഗോവയില്‍ എന്‍.ഡി.എയെ പ്രതിരോധത്തിലാക്കി സഖ്യകക്ഷിയുടെ പിന്‍മാറ്റം. സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയാണ് എന്‍.ഡി.എ സഖ്യമുപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഗോവ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ജി.എഫ്.പിയുടെ പിന്‍മാറ്റമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായി പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയതായും സര്‍ദേശായി പറഞ്ഞു.

2017 ല്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്ത്രിസ്ഥാനം വഹിച്ചിരുന്നയാളാണ് വിജയ് സര്‍ദേശായി. അന്ന് പരീക്കറുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കാനായി വിജയ് സര്‍ദേശായിയുടെ ഗോവ ഫോര്‍വേഡ് പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നു.

2019 ല്‍ പരീക്കറുടെ മരണത്തെത്തുടര്‍ന്ന് പ്രമോദ് സാവന്ത് അധികാരത്തിലെത്തിയതോടെ ഈ മുന്നണി ബന്ധം തകരുകയായിരുന്നു. സാവന്ത് അധികാരമേറ്റപ്പോള്‍ മന്ത്രിസഭയില്‍ നിന്നും ഗോവ ഫോര്‍വേഡ് പാര്‍ട്ടി അംഗങ്ങളെ ഒഴിവാക്കിയതായിരുന്നു ഇതിന് കാരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Goa Forward Party Quits From NDA Allience

We use cookies to give you the best possible experience. Learn more