ഷില്ലോങ്: പൗരത്വ ഭേദഗതി നിയമത്തില്‍ വ്യാപക പ്രതിഷേധം നടക്കവെ വിവാദ പ്രസ്താവനയുമായി മേഘാലയ ഗവര്‍ണര്‍ തഥഗത റോയ്. ‘വിഭജിക്കപ്പെട്ട ജനാധിപത്യം’ ആവശ്യമില്ലാത്തവര്‍ ഉത്തരകൊറിയയിലേക്കു പോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
‘വിവാദപരമായ ഇന്നത്തെ അന്തരീക്ഷത്തില്‍ മറന്നുപോകരുതാത്ത രണ്ടു കാര്യങ്ങളുണ്ട്. 1. രാജ്യം ഒരിക്കല്‍ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടതാണ്. 2. ഒരു ജനാധിപത്യം നിര്‍ബന്ധമായും വിഭജിക്കപ്പെടേണ്ടതാണ്. നിങ്ങള്‍ക്ക് അതു വേണ്ടെങ്കില്‍ ഉത്തര കൊറിയയിലേക്കു പോവുക.’- അദ്ദേഹം ട്വീറ്റ് ചെയ്തു.
ട്വീറ്റ് പുറത്തുവന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്നലെ പ്രതിഷേധക്കാര്‍ രാജ്ഭവന്റെ പ്രവേശന കവാടം വരെയെത്തി. സുരക്ഷ ഭേദിക്കാന്‍ ശ്രമിച്ചവര്‍ക്കു നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഒട്ടേറെപ്പേര്‍ക്കു പരിക്കേറ്റു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആദ്യമായല്ല ഗവര്‍ണര്‍ വിവാദ പ്രസ്താവന നടത്തുന്നത്. മുന്‍പ് ബംഗാളികളെ തറ തുടയ്ക്കുന്നവരെന്നും ബാര്‍ ഡാന്‍സര്‍മാരെന്നും വിളിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു.