'പൈലറ്റിനെ മോശമാക്കുന്ന ഒരു പ്രസ്താവനയും നടത്തരുത്'; വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം
India
'പൈലറ്റിനെ മോശമാക്കുന്ന ഒരു പ്രസ്താവനയും നടത്തരുത്'; വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th July 2020, 12:54 pm

ജയ്പൂര്‍: കോണ്‍ഗ്രില്‍ നിന്നും പുറത്തുപോയ രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ കടന്നാക്രമിക്കുന്ന രീതിയില്‍ ഒരു പ്രസ്താവനയും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് നേതാക്കള്‍ക്ക് വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.

സച്ചിന്‍ പൈലറ്റിന്റെ കാര്യത്തില്‍ അല്പം കൂടി മൃദുവായ സമീപനം പാര്‍ട്ടി സ്വീകരിക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഒരു കാരണവശാലും സച്ചിന്‍ പൈലറ്റിനെ കടന്നാക്രമിച്ച് സംസാരിക്കരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

രാഹുലിന്റെ പ്രസ്താവന മാനിക്കുന്ന തരത്തിലായിരുന്നു അല്പം മുന്‍പ് കോണ്‍ഗ്രസ് എം.എല്‍.എമാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വം നടത്തിയ വാര്‍ത്താ സമ്മേളനവും.

പാര്‍ട്ടി വിരുദ്ധ നടപടിയുടെ പേരില്‍ എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തതായിട്ടാണ് വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ അറിയിച്ചത്. എന്നാല്‍ സച്ചിന്‍ പൈലറ്റിനെ കുറിച്ച് ഒരു പരാമര്‍ശവും നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.

വാര്‍ത്താസമ്മേളനം നടത്തുന്നതിന് തൊട്ടുമുന്‍പ് രാഹുല്‍ ഗാന്ധി ഒരു നേതാവിനെ വിളിച്ചുവെന്നും സച്ചിന്‍ പൈലറ്റിനെ മോശമാക്കുന്ന രീതിയില്‍ ഒരു പ്രസ്താവനയും ഉണ്ടാകരുതെന്ന് ഓര്‍മ്മിപ്പിച്ചെന്നുമാണ് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ