മര്യാദയ്ക്ക് പെരുമാറണം, അല്ലെങ്കില്‍ ശരിയാക്കിത്തരും; ബി.ജെ.പിയില്‍ തമ്മില്‍ത്തല്ലും വെല്ലുവിളിയും
റായ്പൂര്‍: ബി.ജെ.പി യോഗത്തില്‍ തമ്മിലടിച്ച് മുതിര്‍ന്ന നേതാക്കള്‍. ചത്തീസ്ഗഡിലാണ് മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ അജയ് ചന്ദ്രശേഖര്‍ തന്റെ സഹപ്രവര്‍ത്തകനായ മുതിര്‍ന്ന ബി.ജെ.പി നേതാവിന് നേരെ ആക്രോശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തന്നോട് മര്യാദക്ക് പെരുമാറിയില്ലെങ്കില്‍ ശരിയാക്കിക്കളയുമെന്നാണ് ചത്തീസ്ഗഡ് ബി.ജെ.പി ഓഫീസ് ഭാരവാഹിയായ ഭൂപേന്ദ്ര സവാനിയെ അജയ് ചന്ദ്രശേഖര്‍ വെല്ലുവിളിക്കുന്നത്.
പിന്നീട് യോഗത്തില്‍ നിന്ന് ചന്ദ്രശേഖര്‍ ഇറങ്ങിപ്പോവുകയും ചെയ്തു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പൂരി, മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ ഉണ്ടായിരുന്നു.
യോഗത്തില്‍ ചര്‍ച്ചയ്ക്കിടെയാണ് ചന്ദ്ര ശേഖറും, സവാനിയും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content highlights: Go Be A Sycophant”: Ex-Chhattisgarh Minister’s Outburst At BJP Meeting