| Friday, 15th May 2015, 1:26 pm

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വാഴപ്പഴം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യം വര്‍ധിപ്പിക്കാനും വാഴപ്പഴം ഉപയോഗിക്കാം. ഏതുസമയത്തും ലഭ്യമാകുന്ന വാഴപ്പഴത്തില്‍ ധാരാളം പോഷകമൂല്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ സ്‌കിന്നിന്റെയും മുടിയുടേയും ആരോഗ്യത്തിന് ഇതു ഏറെ നല്ലതുമാണ്.

ധാരാളം വിറ്റാമിന്‍ സിയും ബി6 ഉം വാഴപ്പഴത്തിലുണ്ട്. ഇത് സ്‌കിന്നിനെ ഇലാസ്റ്റിക്കും മൃദുവും ആക്കി നിലനിര്‍ത്തും. കൂടാതെ സ്‌കിന്നിനു എയ്ജിങ്ങില്‍ നിന്നും സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇതിലുണ്ട്.

വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ജലാംശം സ്‌കിന്നിനെ ഹൈഡ്രേറ്റഡ് ആയി നിലനിര്‍ത്തും. വരണ്ടു പോകാതെ കാത്തുസൂക്ഷിക്കും. നല്ലൊരു മോയ്‌സ്ചുറൈസര്‍ കൂടിയായി ഇതു പ്രവര്‍ത്തിക്കുന്നു. കാരണം സ്‌കിന്നിനു നഷ്ടമായ ഈര്‍പ്പം വീണ്ടെടുക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ വാഴപ്പഴത്തില്‍ ധാരാളം ഉണ്ട്.

സ്‌കിന്നിനെ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തുന്നതിന് വാഴപ്പഴം മിശ്രിതമാക്കി മുഖത്തും കഴുത്തിനും പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം.

സ്‌കിന്നിലെ പാടുകള്‍ ഇല്ലാതാക്കാനും ഇതുപയോഗിക്കാം. വാഴപ്പഴ മിശ്രിതമത്തില്‍ അല്പം തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക.

വാഴപ്പഴം, തൈര്, തേന്‍, ബദാം എന്നിവയുടെ മിശ്രിതം മുഖത്ത് പുരട്ടുന്നത് ഈര്‍പ്പം വര്‍ധിപ്പിക്കുന്നതിനൊപ്പം സ്‌കിന്നിലെ അധിക എണ്ണമയം ഇല്ലാതാക്കും. തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യും.

മുഖക്കുരു കാരണമുള്ള പാടുകള്‍ ഇല്ലാതാക്കാന്‍ വാഴപ്പഴം ഉപയോഗിക്കാം.

We use cookies to give you the best possible experience. Learn more