കൊല്‍ക്കത്ത: ഒരു ദിവസത്തെ സന്ദര്‍ശനത്തിന് കൊല്‍ക്കത്തയിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായെ എതിരേറ്റത് ഗോ ബാക്ക് മുദ്രാവാക്യം. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഗോ ബാക്ക് വിളികളുമായി രംഗത്തെത്തിയത്. ഷാ എത്തിയ നേതാജി സുബാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിന് പുറത്തും പ്രതിഷേധമിരമ്പി.
ഇടത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അമിത് ഷായ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചത. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
അതേസമയം, അമിത്ഷാ പങ്കെടുത്ത റാലിയില്‍ തോക്കുമായെത്തിയ മുന്‍ ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഹിദ് മിനാറില്‍ നടന്ന റാലിയിലേക്കാണ് ഇയാള്‍ എത്തിയത്.
ജാദു നന്ദിയെന്ന മുന്‍ ജവാനാണ് തോക്കുമായെത്തിയത്. അരയില്‍ തോക്ക് തിരുകിയാണ് ഇയാള്‍ എത്തിയത്. താന്‍ ബി.ജെ.പി അനുകൂലിയാണെന്ന് ഇയാള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകരുടെ വരിയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുരക്ഷ പരിശോധന നടത്തവേയാണ് ഇയാളുടെ അരയില്‍ തോക്ക് കണ്ടെത്തിയത്. എന്തിന് വേണ്ടിയാണ് ഇയാള്‍ തോക്കുമായി എത്തിയതെന്ന് വ്യക്തമല്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ