national news
'ഗോ ബാക്ക് മോദി'; മോദി സന്ദര്‍ശനത്തിനെതിരെ ആന്ധ്രപ്രദേശില്‍ പ്രതിഷേധം ശക്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 10, 05:21 am
Sunday, 10th February 2019, 10:51 am

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രപ്രദേശ് സന്ദര്‍ശനത്തില്‍ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ്, തെലുങ്ക് ദേശം പാര്‍ട്ടി, ഇടതു പാര്‍ട്ടികള്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ 13 ജില്ലകളിലായി മോദിക്കെതിരെ പ്രതിഷേധം ഉയര്‍ത്താനാണ് തീരുമാനമെന്ന് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.

“ഗോ ബാക്ക് മോദി” എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ടാണ് ഇവര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. മോദിക്ക് പ്രവേശനമില്ല, ഗോ ബാക്ക് മോദി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അച്ചടിച്ച കരിങ്കൊടിയും ഉയര്‍ത്തുമെന്ന് ന്യൂസ് 18 നും റിപ്പോര്‍ട്ട് ചെയ്തു.

ALSO READ: സി.പി.ഐ.എമ്മുമായി കേരളത്തിലും സഹകരിക്കാന്‍ തയ്യാര്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം കറുത്തദിനമാണ് മോദിയുടെ സന്ദര്‍ശനമെന്ന് പാര്‍ട്ടിനേതാക്കളുമായുള്ള ടെലികോണ്‍ഫറന്‍സില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. സന്ദര്‍ശനത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈസും റിപ്പോര്‍ട്ട ചെയിതിരുന്നു.

“നമ്മുടെ സംസ്ഥാനത്ത് അദ്ദേഹം വരികയാണെങ്കില്‍ നമ്മുടെ മണ്ണിന്റെ മഹത്വം നഷ്ടപ്പെടും, കാരണം അദ്ദേഹം ഒരു വഞ്ചകനാണ്.” നായിഡു പറഞ്ഞു.

കേന്ദ്രം ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാതിരുന്നതിന് പിന്നാലെ തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ യുമായുള്ള സഖ്യം അവസാനിപ്പിച്ചിരുന്നു.