ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിയെ വിമര്‍ശിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിന്‍ ഉവൈസി.
ഹൈദരബാദില്‍ നില്‍ക്കാതെ റെഡ്ഡി ദല്‍ഹിയില്‍ച്ചെന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കുക്കയാണ് വേണ്ടതെന്ന് ഉവൈസി പറഞ്ഞു.
” അദ്ദേഹം ദല്‍ഹിയിലേക്ക് തിരിച്ചുപോകണം. എന്തിനാണ് ഹൈദരബാദില്‍ നില്‍ക്കുന്നത്. അദ്ദേഹം ദല്‍ഹിയിലേക്ക് തിരിച്ചുപോയി സ്ഥിതി നിയന്ത്രിക്കണം. ദല്‍ഹിയിലെ തീ അദ്ദേഹം കെടുത്തണം. ഇതിനോടകം ദല്‍ഹിയില്‍ ഏഴ് ആളുകള്‍ മരിച്ചു,”.
ദല്‍ഹിയില്‍ നടക്കുന്ന അക്രമത്തില്‍ പൊലിസ് അക്രമകാരികളുടെ പക്ഷത്താണെന്ന പറഞ്ഞ ഉവൈസിക്കെതിരെ കിഷന്‍ റെഡ്ഡി രംഗത്തെത്തിയിരുന്നു. ഉവൈസി ഇതിന് മുന്‍പും ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു റെഡ്ഡി പറഞ്ഞത്.
ദല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവത്തെ വര്‍ഗീയ കലാപമായിമാത്രം കാണാന്‍ പറ്റില്ലെന്ന് ഉവൈസി പറഞ്ഞു.
”ഇതിനെ ഒരു വര്‍ഗീയ കലാപമായിമാത്രം കാണാന്‍ കഴിയില്ല. ബി.ജെ.പി നേതാവായ ഒരു മുന്‍ എം.എല്‍.എയെക്കൊണ്ടാണ് ഇത് സംഭവിച്ചത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനംപാലിക്കുന്നത്?” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹിയില്‍ നടക്കുന്ന അക്രമത്തില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്രയേയും മോദിയേയും വിമര്‍ശിച്ച് നേരത്തേയും ഉവൈസി രംഗത്തെത്തിയിരുന്നു.
‘ പ്രധാനമന്ത്രി മോദി, ഞങ്ങള്‍ക്ക് നിങ്ങളോട് ഒന്നേ പറായാനുള്ളൂ, നിങ്ങളുടെ തോട്ടത്തില്‍ നിങ്ങള്‍ വളര്‍ത്തുന്ന പാമ്പുകള്‍ നിങ്ങളെത്തന്നെ തിരിഞ്ഞ് കൊത്തും” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ദല്‍ഹിയില്‍ നടക്കുന്ന സംഭവത്തിന് ഉത്തരവാദി ബി.ജെ.പി നേതാവും മുന്‍ ദല്‍ഹി എം.എല്‍.എയുമായിരുന്ന കപില്‍ മിശ്രയാണെന്ന് ഉവൈസി പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ