ഇന്ത്യയിലെ പ്രദേശികവാര്‍ത്ത പോര്‍ട്ടലുകള്‍ക്ക് ഉണര്‍വായി ജി.എന്‍.ഐ ഇന്ത്യന്‍ ഭാഷ പ്രോഗ്രാം 2024
national news
ഇന്ത്യയിലെ പ്രദേശികവാര്‍ത്ത പോര്‍ട്ടലുകള്‍ക്ക് ഉണര്‍വായി ജി.എന്‍.ഐ ഇന്ത്യന്‍ ഭാഷ പ്രോഗ്രാം 2024
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2024, 2:34 pm

ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രദേശിക വാര്‍ത്താ പ്രസാധകരെ ശാക്തീകരിക്കാനായി ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവ് (ജി.എന്‍.ഐ) സംഘടിപ്പിച്ച ഇന്ത്യന്‍ ഭാഷാ പ്രോഗ്രാമിന്റെ രണ്ടാം എഡിഷന്‍ അവസാനിച്ചു. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, മലയാളം, ഗുജറാത്തി, മറാത്തി തുടങ്ങിയ ഒമ്പത് ഇന്ത്യന്‍ ഭാഷകളിലുള്ള 300 ഓളം പ്രസാധകരാണ് പ്രോഗ്രാമിന്റെ ഗുണഭോക്താക്കളായത്.

പ്രാദേശിക ഭാഷകളില്‍ വാര്‍ത്തകള്‍ നല്‍കുന്ന പ്രസിദ്ധീകരണങ്ങളെ ശാക്തീകരിക്കുന്നതിന് സാങ്കേതിക പിന്തുണ നല്‍കുക, ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സഹായം നല്‍കുക എന്നിവയാണ് ഗൂഗിള്‍ ഇതിലൂടെ ചെയ്യുന്നത്.

വെബ്‌സൈറ്റ്, ആപ്പ്, വീഡിയോ കണ്ടന്റുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും ഉപഭോക്താക്കള്‍ക്ക് അത് എളുപ്പത്തില്‍ ലഭ്യമാക്കാനും ജി.എന്‍.ഐ പ്രോഗ്രാം അവസരം ഒരുക്കി. ഗൂഗിള്‍ പിന്‍പോയന്റ്, GA4, ന്യൂസ് കണ്‍സ്യൂമര്‍ ഇന്‍സൈറ്റ് (NCi), വായനക്കാരുടെയും വരുമാനവും വര്‍ധിപ്പിക്കാനുള്ള വിവിധ വഴികള്‍ എന്നിവക്കായി നിരവധി ശില്പശാലകള്‍ പരിപാടിയുടെ ഭാഗമായി നടന്നു.

വര്‍ക്ക്‌ഷോപ്പ് കാരണമായി തങ്ങള്‍ക്കുണ്ടായ ഗുണങ്ങള്‍ വിവിധ പ്രസാധകര്‍ വിശദീകരിച്ചു. ഈ പദ്ധതി ഡൂള്‍ന്യൂസിന്റെ വായനക്കാരുടെ എണ്ണത്തില്‍ 15 ശതമാനവും വരുമാനത്തില്‍ 18 ശതമാനവും വര്‍ധനവ് ഉണ്ടാക്കി. മീഡിയോളജിയുടെ സഹായത്തോടെയാണ് ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവ് ഈ പരിപാടി സംഘടിപ്പിച്ചത്.

Content Highlight: GNI Indian Language Program 2024 wakes up regional news portals in India