ലോകത്തെ കരുത്തന്‍ വാഹനങ്ങളിലെ പ്രധാനിയായ ഹമ്മറിനെ ഇലക്ട്രിക് ആയി അവതരിപ്പിക്കുകയാണ് ജി.എം.സി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹമ്മര്‍ ഇ.വി 2021 സെപ്തംബറില്‍ വിപണിയിലെത്തുമെന്ന് വാഹനനിര്‍മാതാക്കളായ ജി.എം.സി അറിയിച്ചു.
ശനിയാഴ്ച ടി.വി പരസ്യത്തിലൂടെയാണ് ഹമ്മര്‍ ഇ.വിയുടെ രൂപം ആരാധകര്‍ക്ക് മുന്നിലെത്തിയത്. വാഹനത്തിന്റെ മുന്‍ഭാഗം മാത്രമാണ് പരസ്യത്തില്‍ കാണിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹമ്മര്‍ ഇ.വിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും മെയ് 20ന് വാഹനം ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുമെന്നും ജി.എം.സി പറഞ്ഞു.
വാഹനത്തിന് 1,000 ഹോഴ്‌സ്പവര്‍ നല്‍കാന്‍ സാധിക്കുന്ന കരുത്തുറ്റ ബാറ്ററിയാണ് ഹമ്മര്‍ ഇ.വിയില്‍ ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിന്റെ വില സംബന്ധമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഹമ്മര്‍ ഇ.വിയുടെ രൂപകല്‍പ്പനയില്‍ പഴയ വാഹനങ്ങളുടേതിന് സമാനമായ ഘടകങ്ങള്‍ ഉണ്ടെന്നും വാഹനനിര്‍മാതാക്കള്‍ സൂചിപ്പിച്ചു.
സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹമ്മറിന്റെ നിര്‍മാണം ജി.എം.സി 2010ല്‍ നിര്‍ത്തിവെച്ചിരുന്നു. ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധനവും ഹമ്മറിന്റെ നിര്‍മാണത്തെ കാര്യമായി ബാധിച്ചുവെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജി.എം.സിക്ക് പിന്നാലെ മറ്റ് കാര്‍നിര്‍മാണ കമ്പനികളായ ഫോര്‍ഡ്, ടെസ്ല എന്നിവയും ഇലക്ട്രിക് ട്രക്ക് നിര്‍മാണത്തിലേക്ക് കടന്നിരിക്കുകയാണ്.