[]ന്യൂദല്‍ഹി: ജി-മെയിലില്‍ ഇനി ഫുള്‍ സ്‌ക്രീനില്‍ ഇ-മെയില്‍ കംപോസ് ചെയ്യാം. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ ജി-മെയിലിന്റെ പുതിയ അപ്‌ഡേഷന്‍ ഉപഭോക്താക്കള്‍ക്ക് എത്തുമെന്നാണ് അറിയുന്നത്.[]
പുതിയ ഓപ്ഷന്‍ എത്തുന്നതോടെ കംപോസ് ബോക്‌സ് സ്‌ക്രീനിന്റെ വലുപ്പത്തിനനുസരിച്ച് പാകപ്പെടും. ഇതോടെ ഇപ്പോള്‍ കാണുന്നത് പോലെ ഒരു ഭാഗത്ത് മാത്രമായി നില്‍ക്കുന്നത് മാറും.
കംപോസ് ബോക്‌സ് വലുതാക്കാനും ചെറുതാക്കാനുമായി ഒരു ഡീഫോള്‍ട്ട് ബട്ടണും ##ഗൂഗിള്‍ ഒരുക്കുന്നുണ്ട്. ജി-മെയിലിന്റെ മുകളില്‍ വലതുഭാഗത്തായാണ് ബട്ടണ്‍ ഉണ്ടാകുക.
കഴിഞ്ഞ മാര്‍ച്ചില്‍ ജി-മെയില്‍ അപ്‌ഡേറ്റ് ചെയ്തതിന് ശേഷം കൂടുതല്‍ സേവനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് വീണ്ടും അപ്‌ഡേഷന്‍ കൊണ്ടുവരുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു.