| Monday, 16th April 2018, 10:24 am

കോണ്‍ഫിഡന്‍ഷ്യല്‍ മോഡ് ആക്ടിവേറ്റഡ്; പുതിയ മാറ്റത്തിനൊരുങ്ങി ജിമെയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉള്ളടക്കത്തിലും രൂപകല്‍പ്പനയിലും മാറ്റത്തിനൊരുങ്ങി ജിമെയില്‍. ഇനിമുതല്‍ ഒരു നിശ്ചിത സമയ പരിധി കഴിഞ്ഞാല്‍ ഇമെയില്‍ വായിക്കാന്‍ സാധിക്കില്ല. മാത്രവുമല്ല ജിമെയിലില്‍ പുതിയതായി കോണ്ടുവരുന്ന “കോണ്‍ഫിഡന്‍ഷ്യല്‍ മോഡ്” ഉപയോഗിച്ച് ഇമെയിലുകള്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വാര്‍ഡ് ചെയ്യുന്നതും കോപ്പി ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രിന്റ് ചെയ്യുന്നതും തടയാനാവും.

കാലാവധി കഴിയുന്ന ഇമെയിലുകള്‍ ഇന്‍ബോക്സില്‍ നിന്നും ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ചെയ്യപ്പെടുന്ന രീതിയിലായിരിക്കും ഉണ്ടാവുക. അതേസമയം കോണ്‍ഫിഡന്‍ഷ്യല്‍ ഇമെയിലില്‍ എന്‍ക്രിപ്ഷന്‍ സംവിധാനം ഉണ്ടാകുമോ എന്ന് വ്യക്തമല്ല. പുതിയ ഫീച്ചറുകള്‍ എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നും വ്യക്തമല്ല.


Also Read:  ‘ശ്രീജിത്തിന് ലോക്കപ്പില്‍വെച്ച് മര്‍ദ്ദനമേറ്റു’; വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രധാനസാക്ഷിയുടെ വെളിപ്പെടുത്തല്‍


കാലാവധി കഴിയുന്ന ഇമെയിലുകള്‍ ഇന്‍ബോക്സില്‍ നിന്നും ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ചെയ്യപ്പെടുന്ന രീതിയിലായിരിക്കും ഉണ്ടാവുക. അതേസമയം കോണ്‍ഫിഡന്‍ഷ്യല്‍ ഇമെയിലില്‍ എന്‍ക്രിപ്ഷന്‍ സംവിധാനം ഉണ്ടാകുമോ എന്ന് വ്യക്തമല്ല.

ഇമെയിലുകള്‍ക്ക് മറുപടി സന്ദേശം നിര്‍ദ്ദേശിക്കുന്ന സ്മാര്‍ട് റിപ്ലൈ സൗകര്യം, താല്‍കാലികമായി ഇമെയിലുകളെ മാറ്റി നിര്‍ത്താന്‍ സാധിക്കുന്ന സ്നൂസ് ബട്ടന്‍. എന്നിവയും ജിമെയിലിന്റെ പുതിയ രൂപത്തിലുണ്ടാവും.

നേരത്തെ വെബ് ഡിസൈനിലടക്കം മാറ്റങ്ങളുണ്ടാകുമെന്ന് ഗൂഗിള്‍ അറിയിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more