| Sunday, 10th June 2018, 11:34 am

മെയില്‍ കൈകാര്യം ചെയ്യാന്‍ ഇനി സ്വൈപ് ചെയ്താല്‍ മതി; സ്വൈപില്‍ കൂടുതല്‍ കസ്റ്റമൈസേഷനുമായി ജിമെയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിമെയിലിനെ ലോകത്തെ ഏറ്റവും മികച്ച ഇമെയില്‍ ക്ലയന്റ് ആക്കി നിലനിര്‍ത്താന്‍ ഗൂഗിള്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. വെബ് വെര്‍ഷനിലെ വലിയ മാറ്റങ്ങള്‍ക്ക് ശേഷം ജിമെയിലിന്റെ മൊബൈല്‍ ആപ്പിലും പരിഷ്‌കരണം നടത്തിയിരിക്കുകയാണ് ഗൂഗിള്‍. കസ്റ്റമൈസ് ചെയ്യാവുന്ന സ്വൈപ് ഗസ്റ്ററുകള്‍ ഉള്‍പ്പടെയുള്ള സവിശേഷതകളാണ് ജിമെയില്‍ പുതുതായി കൊണ്ടുവരുന്നത്.

ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ് ചെയ്യുമ്പോള്‍ എന്ത് ഫങ്ഷനാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഇനി ഉപഭോക്താവിന് തീരുമാനിക്കാവുന്ന തരത്തിലാണ് പുതിയ ജിമെയിലിലെ സ്വൈപ് ഗസ്റ്റര്‍. ഇതുവരെ ചില ഫങ്ഷനുകള്‍ സ്വൈപ് ഗസ്റ്ററുകളിലൂടെ സാധ്യമല്ലായിരുന്നു. ഈ പരിമിതിയാണ് ജിമെയില്‍ ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

പുതിയ അപ്‌ഡേറ്റ് വന്നതോടെ ഇനി സ്വൈപിലൂടെ തന്നെ മെയിലുകള്‍ ആര്‍ക്കൈവ് ചെയ്യുക, ഡിലീറ്റ് ചെയ്യുക, മൂവ് ചെയ്യുക, മാര്‍ക്ക് ചെയ്യുക, സ്‌നൂസ് ചെയ്യുക തുടങ്ങിയവ എളുപ്പം ചെയ്യാം. ഇതിലൊന്നും താല്‍പര്യമില്ലാത്തവര്‍ക്ക് സ്വൈപ് സംവിധാനം ഡിസേബിള്‍ ചെയ്യാനും സൗകര്യമുണ്ട്.


Read | ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ നാലു കുട്ടികള്‍ക്ക് നല്‍കി; യു.പിയില്‍ മൂന്ന് കുട്ടികള്‍ മരിച്ചതായി ബന്ധുക്കളുടെ ആരോപണം


ഈ മാറ്റം നിങ്ങളുടെ ജിമെയിലിലേക്ക് കൊണ്ടുവരാന്‍ സെറ്റിംഗ്‌സില്‍ ജനറല്‍ സെറ്റിംഗ്‌സ് ഓപ്ഷന്‍ എടുത്ത് “സ്വൈപ് ആക്ഷന്‍” സെറ്റ് ചെയ്യാവുന്നതാണ്. നിലവില്‍ ആന്‍ഡ്രോയിഡില്‍ മാത്രമാണ് സൗകര്യം ലഭ്യമാവുക. ഐ.ഒഎസിലേക്ക് വൈകാതെ തന്നെ അപ്‌ഡേറ്റ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്തിടെ ഗൂഗിള്‍ ജിമെയിലിന്റെ രൂപഘടന മാറ്റി കൂടുതല്‍ ആകര്‍ഷകമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ കുറച്ച് പേര്‍ക്ക് മാത്രം ലഭ്യമായ പുതിയ രൂപഘടന ജൂലൈ അവസാനത്തോടെ എല്ലാവരിലേക്കുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more